ചങ്ങരംകുളം വിദ്യാഭ്യാസമേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യം വളരെ വലുതാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉയരുമ്പോൾ നാടിൻ്റെ വിദ്യാഭ്യാസനിലവാരവും ഉയരും: മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പി. നന്ദകുമാർ എംഎൽഎയുടെ ആസ്‌തി വികസനഫണ്ടിൽനിന്ന് ഒരുകോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടവും പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരുകോടി രൂപയുടെ കെട്ടിടവും സമഗ്രശിക്ഷാ കേരള സ്റ്റാർസ് പദ്ധതി പ്രകാരം 25 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടവുമാണ് മന്ത്രി ഉദ്ഘാടന ചെയ്തത്.
പി. നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ. സിന്ധു, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്‌രിയ സൈഫുളിൻ, നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. പ്രവീൺ, ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ, പിടിഎ പ്രസിഡന്റ് മുസ്തഫ ചാലുപറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം വി.വി. കരുണാകരൻ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ ടി. സത്യൻ, പി. സുമേഷ്, നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

