കാഫ്റ്റ് ഫാം ടൂറിസം പദ്ധതി സന്ദർശകർക്ക് മാതൃകാ കർഷകരുടെ കൃഷിയിടത്തിൽ പരിശീലനം

കാഫ്റ്റ് ഫാം ടൂറിസം പദ്ധതി സന്ദർശകർക്ക് മാതൃകാ കർഷകരുടെ കൃഷിയിടത്തിൽ പരിശീലനം
കാഫ്റ്റ് ഫാം ടൂറിസം പദ്ധതി സന്ദർശകർക്ക് മാതൃകാ കർഷകരുടെ കൃഷിയിടത്തിൽ പരിശീലനം
Share  
2025 Nov 10, 09:51 AM
vasthu
BHAKSHASREE
mahathma
mannan
boby

കൊടുവള്ളി: ത്രിതല പഞ്ചായത്തിൻ്റെ നൂതനപദ്ധതിയായി ആരംഭിച്ച

കോഴിക്കോട് അഗ്രോ ഫാം ടൂറിസം പദ്ധതിയിലെ ഫാമുകളിൽ കൃഷിയിടപരിശീലനത്തിന് സൗകര്യങ്ങളൊരുങ്ങുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണപദ്ധതിപ്രകാരം കാഫ്റ്റ് ഫാം ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട കർഷകഗ്രൂപ്പുകൾക്ക് പരിശീലന സഹായോപാധികൾ വിതരണം ചെയ്തു.


കാർഷികസർവകലാശാലയുടെ തവനൂർ കൃഷിവിജ്ഞാനകേന്ദ്രം തയ്യാറാക്കിയ ഇൻഫർമേഷൻ ബോർഡുകളും വിളപരിപാലനവിവരങ്ങങ്ങൾ അടങ്ങിയ സചിത്ര ഡി‌സ്പ്ലേ ചാർട്ടുകളും ഗ്രൂപ്പുകൾക്ക് കൈമാറി. കീടരോഗങ്ങൾ തിരിച്ചറിയുന്നതിനും മൂലകങ്ങളുടെ അപര്യാപ്‌തത മനസ്സിലാക്കുന്നതിനും ജൈവകൃഷിരീതികൾ അവലംബിക്കുന്നതിനും ഇവ കർഷകർക്ക് സഹായമാകും. പരിശീലനം നടത്തുന്നതിനുള്ള കസേരകളും മേശകളും വിതരണം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്‌തു. വികസന സ്ഥിരംസമിതി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ അധ്യക്ഷനായി. ആസൂത്രണസമിതി ഉപധ്യക്ഷ്യൻ കെ.പി. അശോകൻ, കൃഷി അസി. ഡയറക്‌ടർ ഡോ. പ്രിയാ മോഹൻ, കാഫ്റ്റ് കോഡിനേറ്റർ അജു ഇമ്മനുൽ, കൃഷി ഓഫീസർമാരായ രമ്യാ രാജൻ, മുഹമ്മദ് ഫാസിൽ, ഷബീർ അഹമ്മദ്, അസി. കൃഷി ഓഫീസർ ജോസഫ് വിനു, ബ്ലോക്ക് ടെക്നോളജി മാനേജർ സെബിൻ പൗലോസ്, ഫാം ഉടമ അഷ്റഫ്, രാജേഷ് കൂടരഞ്ഞി, ഷിബു കോടഞ്ചേരി എന്നിവർ സംസാരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan