പാലക്കാട്: കൃഷിയിടം നനയ്ക്കാൻ കർഷകരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഒറ്റപ്പാലം എൻഎസ്എസ് കെപിടി വിഎച്ച്എസ്‌ഇയിലെ വിദ്യാർഥികളുടെ വരവ്. വീട്ടിലിരുന്ന് കൃഷിയിടം നനയ്ക്കാനുള്ള ഐടി സ്‌മാർട്ട് ഇറിഗേഷൻ സംവിധാനമാണ് സ്‌കൂളിലെ കെ.എസ്. സൈനുദ്ദീനും കെ. ഹരീഷും വികസിപ്പിച്ചത്. പറമ്പിലെ മോട്ടോറിനെ സെൻസറുകൾ ഉപയോഗിച്ച് നിയന്ത്രിച്ചാണ് സംവിധാനത്തിന്റെ പ്രവർത്തനം. ഐടി സൊലുഷനും ഐഐടിയും വികസിപ്പിച്ച് 'ഇറ്റ്കി' എന്ന ആപ്പ് മുഖാന്തരമാണ് നിയന്ത്രിക്കാനാവുക. വെള്ളത്തിൻ്റെ അളവ് നിയന്ത്രിക്കാം, സംഭരണിയിലെ വെള്ളം കുറഞ്ഞാലോ വൈദ്യുതിതടസ്സം നേരിട്ടാലോ അറിയാം. റീജണൽ ശാസ്ത്രമേളയിൽ നടന്ന സ്‌കിൽഫെസ്റ്റിൽ ഒന്നാംസ്ഥാനം നേടിയ സംവിധാനമാണ് പാലക്കാട്ടെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ പ്രദർശിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

