ഗുരുവിനെ ചെറുതാക്കിക്കാണിക്കാൻ നീക്കം -വി.എൻ. വാസവൻ

ഗുരുവിനെ ചെറുതാക്കിക്കാണിക്കാൻ നീക്കം -വി.എൻ. വാസവൻ
ഗുരുവിനെ ചെറുതാക്കിക്കാണിക്കാൻ നീക്കം -വി.എൻ. വാസവൻ
Share  
2025 Nov 10, 09:44 AM
vasthu
BHAKSHASREE
mahathma
mannan
boby

ചേർത്തല: നാടിൻ്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, വ്യവസായ പുരോഗതിക്കായി പ്രയത്നിക്കുകയും ലോകത്തിനുതന്നെ മാതൃകയാകുന്ന സംഭാവനകൾ നൽകിയ ഗുരുവിനെയും അദ്ദേഹത്തിൻ്റെ ദർശനങ്ങളെയും ചെറുതാക്കിക്കാണിക്കാൻ ചില കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്ന നീക്കത്തെ ഗൗരവമായി കാണണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.


കണ്ടമംഗലം രാജരാജേശ്വരി മഹാദേവീക്ഷേത്രത്തിലെ പുനർനിർമിച്ച ആരാധന കൺവെൻഷൻ സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലുണ്ടാകുന്ന ചലനങ്ങളെ അപഗ്രഥിച്ച് കൃത്യമായ ഇടപെടലും നിലപാടുമായി നിറയുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാതൃകയാക്കേണ്ട നേതാവാണ്. അദ്ദേഹം ഇന്ന് യോഗത്തിന്റെ നിത്യഹരിത നായകനാണെന്നും മന്ത്രി പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്നു പതിറ്റാണ്ടു പിന്നിട്ട വെള്ളാപ്പള്ളി നടേശന് ക്ഷേത്രസമിതി ആവേശകരമായ സ്വീകരണം നൽകി.


രാഷ്ട്രീയക്കാർക്ക് ഇടംകൊടുക്കാനുള്ള കേന്ദ്രമായി ദേവസ്വം ബോർഡിനെ മാറ്റിയതിന്റെ ഫലമാണ് ശബരിമലയിലുണ്ടായതെന്നും ഇപ്പോൾ അതിനു മാറ്റംവരുത്തി സർക്കാർ നടപ്പാക്കുന്ന തീരുമാനം സ്വാഗതാർഹമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


ക്ഷേത്രവരുമാനത്തിൽനിന്ന് ഒരുഭാഗം ആതുരസേവനത്തിനും ക്ഷേമപദ്ധതികൾക്കുമായി മാറ്റിവെക്കണമെന്നും ആത്മീയമായ വളർച്ചയ്‌ക്കൊപ്പം ഭൗതികമായ പുരോഗതിക്കുള്ള പ്രവർത്തനമുണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.


ഗുരുപ്രസാദം സദ്യാലയം മന്ത്രി പി. പ്രസാദും അന്നപൂർണാഹാൾ കെപിസിസി വൈസ് പ്രസിഡൻ്റ് എം. ലിജുവും ഉദ്ഘാടനം ചെയ്‌തു. ക്ഷേത്രസമിതി പ്രസിഡന്റ് അനിൽകുമാർ അഞ്ചംതറ അധ്യക്ഷനായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി.


1976-ൽ ഓഡിറ്റോറിയം നിർമിച്ച ഭരണസമിതിയംഗങ്ങളെ എം. ലിജു, അഡ്വ. മനു സി. പുളിക്കൽ, അഡ്വ.പി.കെ. ബിനോയ് എന്നിവർ ചേർന്ന് ആദരിച്ചു. എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഉപഹാരം നൽകി.


ജെയിംസ് ചിങ്കുതറ, സതി അനിൽകുമാർ, ടി.കെ. സത്യാനന്ദൻ, എസ്. ഷിജി, ക്ഷേത്രസമിതി സെക്രട്ടറി രാധാകൃഷ്‌ണൻ തേറാത്ത്, ഭാരവാഹികളായ പി.എ. ബിന്ദു, തിലകൻ കൈലാസം, കെ.പി. ആഘോഷ് കുമാർ, എൻ.പി. ഷിബു, ടി.എസ്. രഘുവരൻ, കെ.എൻ. ലളിത, പ്രിയാ സോണി തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan