കരുനാഗപ്പള്ളി :ജാതി-മത വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കാൻ അവസരമൊരുക്കിയത് മന്നത്ത് പദ്‌മനാഭൻ ആയിരുന്നുവെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. കരുനാഗപ്പള്ളി എൻ.എസ്.എസ് കരയോഗ യൂണിയൻ സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്നു ശ്രീനാരായണഗുരു പറഞ്ഞ ആശയം സ്വീകരിച്ച് നടപ്പാക്കാൻ മന്നത്ത് പദ്‌മനാഭൻ അവസരമൊരുക്കി.
കേരളത്തിൽ അങ്ങോളമിങ്ങോളം വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിച്ച് നല്ലനിലയിൽ നടത്തിക്കൊണ്ടുപോകാൻ എൻ.എസ്.എസിനു കഴിയുന്നു. പ്രൈമറി സ്കൂൾമുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾവരെ മെച്ചപ്പെട്ടനിലയിൽ നടത്തിക്കൊണ്ടുപോകുന്നതും എൻഎസ്എസ് ആണെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് യൂണിയൻ പ്രസിഡന്റും എൻഎസ്.എസ് ട്രഷററുമായ എൻ.വി. അയ്യപ്പൻപിള്ള അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ അവാർഡുകളും സ്കോളർഷിപ്പുകളും സി.ആർ. മഹേഷ് എംഎൽഎ വിതരണം ചെയ്‌തു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണപിള്ള, യൂണിയൻ സെക്രട്ടറി അരുൺ ജി. നായർ തുടങ്ങിയവർ പ്രസംഗിച്ചു. 2023-24ലെ മികച്ച കരയോഗമായി 1113-ാംനമ്പർ ആദിനാട് തെക്ക് കരയോഗത്തെയും മികച്ച കരയോഗം സെക്രട്ടറിയായി 2141-ാംനമ്പർ കോട്ടയ്ക്കകം കരയോഗം സെക്രട്ടറി ജി. ശിവശങ്കരപ്പിള്ളയെയും തിരഞ്ഞെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

