ചോമ്പാലയിൽ യാത്രാദുരിതത്തിന് അറുതി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; ചള്ളയിൽ റോഡിന്7 ലക്ഷം എംപി ഫണ്ട്
ചോമ്പാല : മഴക്കാലമായാൽ ദുരിതക്കയത്തിലായിരുന്ന അഴിയൂർ ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി, ചള്ളയിൽ റോഡ് യാഥാർത്ഥ്യത്തിലേക്ക്.
കറപ്പക്കുന്ന് പതിമൂന്നാം വാർഡിലെ ഈ റോഡിന്റെ നവീകരണത്തിനായി സി. സദാനന്ദൻ മാസ്റ്ററുടെ എംപി ഫണ്ടിൽ നിന്ന് ഏഴ് ലക്ഷം രൂപ അനുവദിച്ചു.
ചോമ്പാല ഹാർബറിനെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ദിനംപ്രതി ഉപയോഗിക്കുന്ന പ്രധാന വഴിയാണിത്.
വളപ്പിൽതോട് റോഡിൽ നിന്ന് കക്കട്ടികുന്നിലേക്കും, നടക്കുടിമുക്ക് ,പറേമ്മൽ മുക്ക് റോഡിലേക്കും എത്തിച്ചേരുന്ന ഈ മൺപാത മഴക്കാലങ്ങളിൽ ചെളിക്കുണ്ടായി മാറുന്നത് കാരണം തൊഴിലാളികൾക്ക് ഹാർബറിൽ സുഗമമായ നിലയിൽ എത്തിച്ചേരാൻ കഴിയാതിരിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു.
പ്രദേശവാസികളുടെയും തൊഴിലാളികളുടെയും നിരന്തരമായ ആവശ്യം ശ്രദ്ധയിൽപ്പെട്ടതോടെ, വാർഡ് മെമ്പർ പി.കെ പി തയും ബിജെപി പ്രതിനിധികളും പ്രശ്നപരിഹാരത്തിനായി സജീവമായി രംഗത്തിറങ്ങി. റോഡിന്റെ ദുരവസ്ഥയും മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന യാത്രാദുരിതവും അവർ സി. സദാനന്ദൻ മാസ്റ്ററെ നേരിൽ കണ്ട് ബോധിപ്പിച്ചു.
ഈ ജനകീയ ഇടപെടലിന്റെ ഫലമായിട്ടാണ് റോഡിന്റെ നവീകരണത്തിന് ഉടനടി എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. ഈ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നേരത്തെയും ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇതേ വാർഡിലെ നടുക്കൂടിമുക്ക്, പാറേമ്മൽ മുക്ക് റോഡിന് പി.ടി. ഉഷ എംപിയുടെ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ മുൻപ് അനുവദിച്ചിരുന്നു.
പുതിയതായി ഏഴ് ലക്ഷം രൂപ അനുവദിച്ചതോടെ ചള്ളയിൽ റോഡ് യാഥാർത്ഥ്യമാവുകയും, മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള യാത്രാദുരിതത്തിന് സ്ഥിരമായ പരിഹാരമാവുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ചോമ്പാലയിൽ അങ്കണവാടി കെട്ടിട ഉദ്ഘടാനം:
മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

