തെരുവുനായ നിയന്ത്രണം; സുപ്രീംകോടതിവിധി കേരളത്തിന് സങ്കീർണം

തെരുവുനായ നിയന്ത്രണം; സുപ്രീംകോടതിവിധി കേരളത്തിന് സങ്കീർണം
തെരുവുനായ നിയന്ത്രണം; സുപ്രീംകോടതിവിധി കേരളത്തിന് സങ്കീർണം
Share  
2025 Nov 09, 09:17 AM
vasthu
BHAKSHASREE
mahathma
mannan
boby

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിനുള്ള സുപ്രീംകോടതി

നിർദേശങ്ങൾ കേരളത്തിൽ നടപ്പാക്കുന്നത് സങ്കീർണമാകും. കോടതി നിർദേശിച്ച ഷെൽട്ടർപദ്ധതി മുൻപ് പരീക്ഷിക്കാനൊരുങ്ങിയെങ്കിലും അപ്രായോഗികമെന്നുകണ്ട് കേരളം പിന്മാറിയതാണ്. നായകളെ വന്ധ്യംകരിക്കുന്ന എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനംപോലും തടസ്സപ്പെടുന്ന സാഹചര്യമാണ്. ഇതെല്ലാം പരിഗണിച്ച് കോടതിവിധി സർക്കാർ ചർച്ചചെയ്യും. ഉത്തരവ് പാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


വന്ധ്യംകരിക്കുന്ന നായകൾക്ക് ഷെൽട്ടർ സ്ഥാപിക്കണമെന്നാണ് കോടതിയുടെ പ്രധാനനിർദേശം. ഷെൽട്ടർ സ്ഥാപിക്കാൻ കേരളം നേരത്തേ തീരുമാനിച്ചെങ്കിലും ഒരെണ്ണംപോലും തുടങ്ങാനായിട്ടില്ല. പ്രാദേശിക എതിർപ്പുകാരണം സ്ഥലം കണ്ടെത്താനാകാത്തതാണ് പ്രശ്നം. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ഷെൽട്ടർ അപ്രായോഗികമാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചേക്കും.


എബിസി കേന്ദ്രങ്ങൾക്കുള്ള വ്യവസ്ഥകൾ പലതും നടപ്പാക്കാൻ പ്രയാസമുള്ളതാണെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. മാരകരോഗമുള്ള നായകളെയും മറ്റുമൃഗങ്ങളെയും ദയാവധം നടത്താനുള്ള തീരുമാനം ഹൈക്കോടതി വിലക്കിയിരുന്നു.


ഈവർഷം വന്ധ്യംകരിച്ചത് 9737 തെരുവുനായകളെ


സംസ്ഥാനത്ത് ഈവർഷം സെപ്റ്റംബർവരെ വന്ധ്യംകരിച്ചത് 9737 തെരുവുനായകളെ 53,401 നായകൾക്ക് പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തു. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന 19 എബിസി കേന്ദ്രങ്ങൾവഴിയാണ് വന്ധ്യംകരണം നടന്നത്. 2024-25-ൽ 15,767 തെരുവുനായകളെയാണ് വന്ധ്യംകരിച്ചത്. 88,744 എണ്ണത്തിന് കുത്തിവെപ്പെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan