പിഎച്ച്ഡി, എംഫിൽ ഇൻക്രിമെന്റ് റദ്ദാക്കി; കോളേജ് അധ്യാപകരുടെ പണം സർക്കാർ തിരിച്ചെടുക്കും

പിഎച്ച്ഡി, എംഫിൽ ഇൻക്രിമെന്റ് റദ്ദാക്കി; കോളേജ് അധ്യാപകരുടെ പണം സർക്കാർ തിരിച്ചെടുക്കും
പിഎച്ച്ഡി, എംഫിൽ ഇൻക്രിമെന്റ് റദ്ദാക്കി; കോളേജ് അധ്യാപകരുടെ പണം സർക്കാർ തിരിച്ചെടുക്കും
Share  
2025 Nov 09, 09:15 AM
vasthu
BHAKSHASREE
mahathma
mannan
boby

തിരുവനന്തപുരം: ഏഴാം ശമ്പളക്കമ്മിഷൻ കാലയളവിൽ കോളേജ് അധ്യാപകർക്കു നൽകിയ പിഎച്ച്‌ഡി, എംഫിൽ ഇൻക്രിമെന്റ് തുക ധനവകുപ്പ് റദ്ദാക്കി. 2016-ൽ അനുവദിച്ച ആനുകൂല്യം തിരിച്ചുപിടിക്കാനാണ് ഉത്തരവ്. മുന്നൂറിലേറെ അധ്യാപകരുടെ അധികവിഹിതം സ്ഥാനക്കയറ്റക്കുടിശ്ശികയിൽ നിന്നോ ക്ഷാമബത്ത പരിഷ്‌കാരത്തിൽനിന്നോ ഈടാക്കാനാണ് തീരുമാനം. ഇവർ ഒൻപതുവർഷത്തെ തുക സർക്കാരിലേക്കു തിരിച്ചടയ്ക്കണം.


പിഎച്ച്‌ഡി യോഗ്യതയോടെ കോളേജ് അധ്യാപകജോലിയിൽ പ്രവേശിക്കുന്നവർക്ക് അഞ്ചും എംഫിൽ ബിരുദധാരികൾക്ക് മൂന്നും ഇൻക്രിമെന്റ് നൽകാനായിരുന്നു 2016-ലെ സർക്കാർതീരുമാനം. മുൻകൂർ ഇൻക്രിമെന്റ് അനുവദനീയമല്ലെന്ന് 2017-ലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവിലും അനുവദനീയമാണെന്ന് 2018-ലെ യുജിസി മാർഗരേഖയിലും പരാമർശിച്ചിരുന്നു. വ്യക്തതതേടി കേന്ദ്രത്തിനു കുത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. പ്രശ്ന‌ം പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് യുജിസി നിർദേശമനുസരിച്ച് ഇപ്പോഴത്തെ നടപടി.


ഏഴാം ശമ്പളക്കമ്മിഷൻ കാലയളവിലാണ് ഇൻക്രിമെൻ്റ് നൽകിയതെങ്കിലും ആറാം ശമ്പളക്കമ്മിഷൻ കാലത്തെ വ്യവസ്ഥയാണ് നടപ്പാക്കിയത്. ഒരു ഇൻക്രിമെന്റ് ഇനത്തിൽ ശരാശരി 1000 രൂപയാണ് അടിസ്ഥാനശമ്പളത്തിൽ കൂടിയിരുന്നത്.


അനിശ്ചിതത്വം തീർന്നെന്ന് ഭരണപക്ഷം; നിയമവിരുദ്ധമെന്ന് പ്രതിപക്ഷം


മുൻകൂർ ഇൻക്രിമെൻ്റിലെ ആശയക്കുഴപ്പത്തിൻ്റെ പേരിൽ അധ്യാപകരുടെ തസ്തികനിർണയവും സ്ഥാനക്കയറ്റവുമൊക്കെ അനിശ്ചിതത്വത്തിലായിരുന്നുവെന്ന് എകെപിസിടിഎ പ്രസിഡന്റ് എ. നിശാന്തും ജനറൽ സെക്രട്ടറി കെ. ബിജുകുമാറും പറഞ്ഞു. അതിന് പരാഹാരമാവും. തുക തിരിച്ചുപിടിക്കരുതെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്, അധികവിഹിതം ഭാവിവരുമാനത്തിൽനിന്ന് ഈടാക്കി പ്രശ്ന‌ം പരിഹരിച്ചതെന്നും നേതാക്കൾ പ്രതികരിച്ചു.


കോടതി കേസ് പരിഗണിക്കവേയാണ് സർക്കാരിൻ്റെ നിയമവിരുദ്ധമായ ഉത്തരവെന്ന് കെപിസിടിഎ കുറ്റപ്പെടുത്തി. 2017-ലെ കേന്ദ്രസർക്കാർ ഉത്തരവും 2018-ലെ മാർഗരേഖയും തമ്മിൽ വൈരുധ്യമില്ലെന്നാണ് ഹൈക്കോടതിയിൽ യുജിസി അഭിഭാഷകൻ വ്യക്തമാക്കിയതെന്ന് കെപിസിടിഎ പ്രസിഡന്റ് പ്രേമചന്ദ്രൻ കീഴോത്തും ജനറൽ സെക്രട്ടറി റോണി ജോർജും പറഞ്ഞു,

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan