തിരുവനന്തപുരം: വൈദ്യുതി കണക്ഷനെടുക്കുന്നതിനുള്ള ചെലവ് ലോഡിന്റെ അടിസ്ഥാനത്തിലാക്കാൻ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. ആവശ്യമായിവരുന്ന ലൈനിന്റെയും പോസ്റ്റിന്റെയും വില കണക്കാക്കിയാണ് ഇതുവരെ നിരക്ക് നിശ്ചയിച്ചിരുന്നത്. പോസ്റ്റ് വേണ്ടവർക്കും വേണ്ടാത്തവർക്കും ഒരേനിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം. പോസ്റ്റ് വേണ്ടവർക്ക് നിലവിലെ മീതിയെക്കാൾ ലാഭകരമാണിത്. വേണ്ടാത്തവർക്ക് നഷ്ടവും.
ഏകീകൃതനിരക്ക് ഇതിനകം പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, ഇതിനായി കെഎസ്ഇബി ശുപാർശചെയ്‌ത തുക കൂടുതലാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഗാർഹിക കണക്ഷന് കിലോവാട്ടിന് 1800 രൂപയാണ് കെഎസ്ഇബി അപേക്ഷയിൽ ആവശ്യപ്പെട്ടത്. നിലവിൽ പോസ്റ്റ് വേണ്ടാത്ത, റോഡിൽനിന്ന് 32 മീറ്റർവരെ ദൂരത്തിലുള്ള സിംഗിൾ ഫെയ്‌സ് കണക്ഷന് 1914 രൂപയാണ് നൽകേണ്ടത്. ത്രീഫെയ്‌സ് കണക്ഷന് 4642 രൂപയും.
കിലോവാട്ട് നിരക്കിൽ ഈ ചെലവ് ഏകീകരിക്കുന്നതോടെ, 1914 രൂപയ്ക്കുപകരം കിലോവാട്ടിന് 1800 രൂപവീതം നൽകണം. അഞ്ചുകിലോവാട്ടുവരെ സിംഗിൾ ഫെയ്‌സാണ്. നാല് കിലോവാട്ടുള്ള കണക്ഷന് ഇത് 7200 രൂപയാവും. ത്രീഫെയ്‌സിലും സമാനവർധനയുണ്ടാവും.
എന്നാൽ നിലവിൽ പോസ്റ്റുവേണ്ട കണക്ഷനാണെങ്കിൽ പോസ്റ്റ് ഒന്നിന് സ്റ്റേ ഉൾപ്പെടെ 11,000 രൂപ നൽകണം. കിലോവാട്ട് നിരക്ക് വരുന്നതോടെ ഈ ചെലവ് ഇല്ലാതാവും. കേരളത്തിൽ പുതുതായി എടുക്കുന്ന ഭൂരിഭാഗം കണക്ഷനുകളിലും പോസ്റ്റ് വേണ്ടിവരുന്നില്ല. അതിനാൽ ഇതിൻ്റെ ലാഭം കിട്ടുന്നവർ കുറവായിരിക്കാനാണ് സാധ്യത.
വീടുകളിൽ താഴ്ന്നലോഡുള്ള കണക്ഷൻ എടുക്കുന്നവർക്ക് വലിയ വർധനവരാത്തവിധം തുക നിശ്ചയിക്കാനാണ് റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടിരുന്നത്. അത് കെഎസ്ഇബി പാലിച്ചില്ലെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ കമ്മിഷൻ ഇടപെടേണ്ടിവരും. കെഎസ്ഇബിയുടെ ശുപാർശ വിവിധവിഭാഗം ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ കേട്ടശേഷമായിരിക്കും കമ്മിഷൻ അന്തിമമാക്കുക.
ഏകീകൃത നിരക്ക് നിശ്ചയിക്കുമ്പോൾ പലനേട്ടങ്ങളുമുണ്ട്. ഇപ്പോഴത്തെ പോലെ കണക്ഷൻ കിട്ടാൻ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ എസ്റ്റിമേറ്റ് കാത്തിരിക്കേണ്ടിവരില്ല. അപേക്ഷ നൽകുമ്പോൾത്തന്നെ കിലോവാട്ട് കണക്കാക്കി ഫീസ് അടയ്ക്കാം. കണക്ഷനുള്ള കാലതാമസം ഇതോടെ ഒഴിവാകും. പോസ്റ്റുകളുടെ ആവശ്യകതയുടെ കാര്യത്തിൽ ഉദ്യോഗസ്ഥരെടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളുടെ അധികബാധ്യതയും ഉപഭോക്താവ് നേരിടേണ്ടിവരില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

