കൊച്ചി: ആക്ഷേപങ്ങളെ തുടർന്ന് എക്സിൽനിന്നും ഒഴിവാക്കിയ കുട്ടികളുടെ ഗണഗീത വീഡിയോ വൈകിട്ടോടെ വീണ്ടും ദക്ഷിണ റെയിൽവേ പങ്കുവെച്ചു. 'പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ' എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയോടുകൂടിയാണ് പോസ്റ്റ് ചെയ്‌തത്. എളമക്കര സരസ്വതീ വിദ്യാലയയിലെ കുട്ടികൾ സ്‌കൂളിലെ പാട്ടുപാടി എന്ന അടിക്കുറിപ്പോടുകൂടിയാണ് പോസ്റ്റ്.
ആദ്യം പാട്ട് ഒഴിവാക്കിയ റെയിൽവേ, സ്‌കൂൾ അധികൃതരോട് വിശദാംശങ്ങൾ തേടി. സ്കൂളിൽ എല്ലാ ദിവസവും അസംബ്ലിയിൽ പാടുന്ന ദേശഭക്തിഗാനം ആണെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചതോടുകൂടിയാണ് വീണ്ടും പോസ്റ്റ് ചെയ്തതെന്ന് റെയിൽവേ അധികൃതർ പറയുന്നു. എക്‌സിൽ വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തതിന് റെയിൽവേയോട് എളമക്കര സരസ്വതീവിദ്യാനികേതനിലെ പ്രിൻസിപ്പൽ നന്ദി അറിയിച്ചു. 'വന്ദേഭാരതിൻ്റെ ഉദ്ഘാടനയാത്രയിൽ പങ്കെടുക്കാൻ അവസരം നൽകിയതിന് റെയിൽവേ മന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി. പാട്ടിലെ പലനിറമെങ്കിലും ഒറ്റമനസ്സായ് വിടർന്നിടുന്നു മുകുളങ്ങൾ എന്ന അവസാന വരി രാജ്യത്തിൻ്റെ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ കരുത്തും ലയവും വിളിച്ചറിയിക്കുന്നതാണ്-അവർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

