തിരുവനന്തപുരം: പുരപ്പുറ സോളാർ ഉത്പാദകർക്ക് 10 കിലോവാട്ടുവരെ
ബാറ്ററിയില്ലാതെ നിലവിലെ ലാഭകരമായ നെറ്റ് മീറ്ററിങ് സമ്പ്രദായം തുടരാം. അതിനുമുകളിൽ 20 കിലോവാട്ടുവരെ ബാറ്ററി സ്റ്റോറേജ് സ്ഥാപിച്ച് നെറ്റ് മീറ്ററിങ്ങിൽ തുടരാം. 2027 ഏപ്രിൽ ഒന്നിനുശേഷം വരുന്ന നിലയങ്ങൾക്ക് അഞ്ചുകിലോവാട്ടിനുമുകളിൽ ബാറ്ററി സ്റ്റോറേജ് വേണം.
സോളാർ ഉൾപ്പെടെയുള്ള പുനരുപയോഗ വൈദ്യുതി ഉത്പാദനത്തിന് ബാധകമായ പുതുക്കിയ ചട്ടങ്ങൾ റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. 2030 വരെ പ്രാബല്യമുണ്ട്.
നെറ്റ് മീറ്ററിങ്ങിലുള്ള ഒരു സോളാർ പ്ലാൻ്റിൽനിന്നുള്ള അധിക വൈദ്യുതി ആ ഉത്പാദകന്റെ മറ്റു വ്യവസായസ്ഥാപനങ്ങളിൽ ഉൾപ്പെടെ ഉപയോഗിക്കാം. രാത്രി ഫെയ്സ് ഇല്ലാത്ത പ്രദേശങ്ങളിൽ നിലവിലുള്ള രീതിയിൽ അഞ്ച് കിലോവാട്ടുവരെ സിംഗിൾ ഫെയ്‌സ് ഇൻവെർട്ടർ ഉപയോഗിക്കാം. വ്യാഴാഴ്ചവരെ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് എടുത്ത എല്ലാ നിലയങ്ങളും നിലവിലുളളവയായി കണക്കാക്കും. പുതിയ രീതിയിലുള്ള ബില്ലിങ് 2026 ജനുവരി ഒന്നുമുതൽ നിലവിൽവരും.
10 കിലോവാട്ടിന് മുകളിൽ ഗ്രിഡ് സപ്പോർട്ട് ചാർജ്
10 കിലോവാട്ടിന് മുകളിലുള്ള നിലയങ്ങളിൽനിന്ന് ഗ്രിഡിലേക്ക് നൽകുന്ന അധികവൈദ്യുതിക്ക് ഗ്രിഡ് സപ്പോർട്ട് ചാർജ് നൽകണം. ഒരു മാസത്തിൽ തിരികെയെടുക്കുന്ന ആദ്യ 300 യൂണിറ്റിന് 50 പൈസവീതമാണ് നിരക്ക്. അതിനുമുകളിൽ ഒരു രൂപ
സ്റ്റോറേജ് ഇങ്ങനെ
നെറ്റ് മീറ്ററിങ്ങിൽ തുടരാൻ 10 കിലോവാട്ടിനുമുകളിൽ പത്തുശതമാനം ബാറ്ററി സ്റ്റോറേജ് വേണം. 15 കിലോവാട്ടിനുമുകളിൽ 20 ശതമാനവും. 2027 ഏപ്രിൽ ഒന്നിനുശേഷം പ്രവർത്തനക്ഷമമാകുന്ന നിലയങ്ങൾക്ക് അഞ്ചുകിലോവാട്ടിനുമുകളിൽ 10 ശതമാനം ബാറ്ററി സ്റ്റോറേജ് വേണം. ബാറ്ററിയിൽ ശേഖരിച്ച് രാത്രിയിൽ ഗ്രിഡിലേക്കു നൽകുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപ ലഭിക്കും.
ഒരു വർഷംവരെ ബാങ്ക് ചെയ്യാം
അതതുമാസം ഉപയോഗിച്ചതിനുശേഷം മിച്ചമുള്ള വൈദ്യുതി തുടർന്നുള്ള മാസങ്ങളിലെ ഉപയോഗത്തിൽ തട്ടിക്കിഴിക്കാം. ഇങ്ങനെ വർഷാവസാനംവരെ തുടരാം. സാമ്പത്തിക വർഷാവസാനം മിച്ചമുള്ളതിന് നിലവിലുള്ള ഉത്‌പാദകർക്ക് യൂണിറ്റിന് 3.8 രൂപയും പുതിയ ഉത്‌പാദകർക്ക് 2.79 രൂപയും ലഭിക്കും.
വ്യവസായങ്ങൾക്ക് 500 കിലോവാട്ട് വരെ
വ്യവസായങ്ങൾക്ക് 500 കിലോവാട്ടുവരെ നെറ്റ് മീറ്ററിങ് അനുവദിക്കും 25 കിലോവാട്ടിനുമുകളിൽ 100 കിലോവാട്ടുവരെ 10 ശതമാനവും 100 മുതൽ 500 കിലോവാട്ടുവരെ 20 ശതമാനവും ബാറ്ററി സ്റ്റോറേജ് വേണം. കൃഷിക്ക് 3000 കിലോവാട്ടുവരെ നെറ്റ് മീറ്ററിങ് തുടരാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















