കക്കോടി: ജാതിമത ചിന്തകൾക്കതീതമായ സംസ്ക്‌കാരം ലോകത്ത് രൂപപ്പെടുത്തുന്നതിൽ നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ പങ്ക് വാക്കുകൾക്കതീതമാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, കക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാനമന്ദിരത്തിൽ ശാന്തിഗിരിയുടെ 'നവോത്ഥാന കേന്ദ്രം' സംസ്‌കാരിക സംഘടനയുടെ വാർഷികത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആർട്‌സ് ആൻഡ് കൾച്ചർ ഡിപ്പാർട്ട്മെന്റ് ഹെഡ് കോഡിനേറ്റർ സ്വാമി ഗുരുസവിദ് ജ്ഞാന തപസ്വി അധ്യക്ഷനായി. ഗവേണിങ് കമ്മിറ്റി അംഗം പി.എം. ചന്ദ്രൻ, സ്വാമി ആത്മബോധ ജ്ഞാന തപസ്വി, എ.പി. രതിക തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















