ചെറുതുരുത്തി തടയണയുടെ ഷട്ടറുകൾ അടയ്ക്കണം
ചെറുതുരുത്തി: ചൂട് കൂടിയതോടെ ഭാരതപ്പുഴ അതിവേഗം വറ്റിത്തുടങ്ങി, പുഴ പലയിടങ്ങളിലും മണൽപ്പരപ്പായി മാറിത്തുടങ്ങി. മഴ ശക്തമായിരുന്ന സാഹചര്യത്തിൽ പ്രളയസാധ്യത ലഘൂകരിക്കാൻ ചെറുതുരുത്തി തടയണയുടെ ഷട്ടറുകൾ തുറന്നിരുന്നു. ഇത് തുറന്നുതന്നെ കിടക്കുന്നതുമൂലം വെള്ളം ഒഴുകിപ്പോകുകയാണ്.
പുഴ വറ്റുന്ന സാഹചര്യത്തിൽ തടയണയുടെ ഷട്ടറുകൾ അടച്ച് വെള്ളം സംഭരിക്കണമെന്ന ആവശ്യം ശക്തമാണ്. വേനൽ ശക്തമായാൽ ജലദൗർലഭ്യം നേരിടേണ്ടിവരും. ചെറുതുരുത്തി തടയണ വന്നതോടെയാണ് ചെറുതുരുത്തി-ഷൊർണൂർ ഭാഗങ്ങളിലായി രണ്ടു ജില്ലാ അതിർത്തികളിലെയും വേനൽക്കാല കുടിവെള്ള പ്രശ്നനങ്ങൾക്ക് ഏറെക്കുറെ പരിഹാരമായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















