കൗൺസിലിന്റെ അംഗീകാരമായി
ഗുരുവായൂർ : ഗുരുവായൂർ മേൽപ്പാലത്തിൻ്റെ അടിഭാഗം നല്ലൊരു 'വൈബ്
ഉള്ള അന്തരീക്ഷമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നഗരസഭ. അവിടെ ആരംഭിക്കുന്ന തട്ടുകടകൾ ഹൈടെക് രീതിയിലായിരിക്കും. എല്ലാ തട്ടുകടകളും ഒരേ രീതിയിൽ നിർമിക്കുന്നതിനുള്ള മാതൃക നഗരസഭയുടെ ആരോഗ്യവിഭാഗം തയ്യാറാക്കി, മേൽപ്പാലത്തിനടിയിൽ പുതിയ രീതിയിലുള്ള തട്ടുകട ആരംഭിക്കുന്നതിന് വ്യാഴാഴ്‌ച ചേർന്ന നഗരസഭാ യോഗം അംഗീകാരം നൽകി.
ശബരിമല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരസഭവിളിച്ചുകൂട്ടിയ യോഗത്തിലായിരുന്നു മേൽപ്പാലത്തിനടിയിലേക്ക് തട്ടുകടകൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഇവിടെ വിപുലമായ സംവിധാനങ്ങളോടെ ഫുഡ് സ്ട്രീറ്റ് തുടങ്ങാൻ നേരത്തെ പദ്ധതിയുണ്ടായിരുന്നു. അതിനുള്ള രൂപരേഖയും തയ്യാറാക്കിയതായിരുന്നു. ചില സാങ്കേതിക തടസ്സങ്ങളാൽ ആ പദ്ധതി നീണ്ടുപോയി. ബസ് സ്റ്റാൻഡിനുസമീപം കച്ചവടം ചെയ്‌തിരുന്ന തട്ടുകടക്കാർക്കാണ് മേൽപ്പാലത്തിനടിയിൽ സ്ഥലം അനുവദിച്ചിരിക്കുന്നത്. പത്തോളം തട്ടുകടകളുണ്ടാകും.
അവർ സ്വന്തംനിലയിൽ നഗരസഭ നിർദേശിക്കുന്ന മാതൃകപ്രകാരമാണ് തട്ടുകടകൾ പണിയേണ്ടത്. ഒരു ലക്ഷം രൂപയാണ് ചെലവ്. വായ്പയെടുക്കാനുള്ള സൗകര്യം നഗരസഭ ചെയ്‌തുകൊടുത്തിട്ടുണ്ട്. ശബരിമല സീസനുമുൻപ് തുടങ്ങാനാണ് തീരുമാനം. നഗരസഭയുടെ ലൈസൻസുള്ളവർക്കുമാത്രമേ കച്ചവടം നടത്താനാകു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















