മരട് : നഗരസഭയിലെ 12 അങ്കണവാടികളെ ശിശുസൗഹൃദ സ്മാർട്ട് അങ്കണവാടി പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ചു. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം 31-ാം ഡിവിഷനിലെ 27-ാം നമ്പർ അങ്കണവാടിയിൽ കെ. ബാബു എംഎൽഎ നിർവഹിച്ചു. മരട് നഗരസഭയിലെ ഒന്ന്, അഞ്ച്, ഏഴ്, 11, 14, 23, 24, 26, 28, 29, 31, 32 എന്നീ ഡിവിഷനുകളിലായി പ്രവർത്തിക്കുന്ന 12 അങ്കണവാടികളാണ് സ്മാർട്ട് അങ്കണവാടികളായത്. കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ പഠനാന്തരീക്ഷവും ഡിജിറ്റൽ പഠന സൗകര്യങ്ങളും ശുചിത്വവും പോഷകാഹാര ഉറപ്പും നൽകുന്ന രീതിയിലാണ് സ്‌മാർട്ട് അങ്കണവാടികൾ രൂപകല്പന ചെയ്തിരിക്കുന്നത്. നഗരസഭാ ചെയർപേഴ്‌സൺ ആൻറണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ബേബി പോൾ, ബിനോയ് ജോസഫ്, കൗൺസിലർമാരായ മോളി ഡെന്നി, ജയ ജോസഫ്, പി.ഡി. രാജേഷ്. ചന്ദ്രകലാധരൻ, ബെൻഷാദ് നടുവിലവീട് മിനി ഷാജി, പത്മപ്രിയ, രേണുക ശിവദാസ് ഐസിഡിഎസ് സൂപ്പർവൈസർ ഫെമിത വി.കെ. എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















