കുഴൽപ്പണവേട്ട: ഒന്നരക്കോടിയോളം രൂപ പിടികൂടി

കുഴൽപ്പണവേട്ട: ഒന്നരക്കോടിയോളം രൂപ പിടികൂടി
കുഴൽപ്പണവേട്ട: ഒന്നരക്കോടിയോളം രൂപ പിടികൂടി
Share  
2025 Nov 05, 08:56 AM
MANNAN

മീനങ്ങാടി : വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എം.കെ. സുനിൽ, എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്‌ടർ ബാബുരാജ് എന്നിവർ ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ രേഖകൾ ഇല്ലാതെ പണവുമായി യാത്രക്കാരൻ പിടിയിലായി.


മീനങ്ങാടിക്ക് സമീപം നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായ 1,36,90,000 രൂപ മലപ്പുറം തിരുരങ്ങാടി വള്ളിക്കുന്ന് അമ്മത്തൂർ വീട്ടിൽ അബ്ദുൽ റസാക്കിൽനിന്ന് കണ്ടെത്തുന്നത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക ആർടിസിയുടെ സ്ലീപ്പർ ബസിലെ യാത്രക്കാരനായിരുന്നു അബ്ദു‌ൽ റസാക്ക്.


അസി. എക്സൈസ് ഇൻസ്പെക്ട‌ർ എം.ബി. ഹരിദാസ്, പ്രിവൻ്റീവ് ഓഫീസർ കെ.വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ബി. നിഷാദ്, എം.ടി. അമൽ തോമസ്, എം.എം. ബിനു, കെ. അജ്‌മൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എം. സിനി, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ കെ.കെ. ബാലചന്ദ്രൻ എന്നിവർ പരിശോധനാസംഘത്തിലുണ്ടായിരുന്നു. പിടികൂടിയ തുക തുടർനടപടികൾക്കായി ആദായനികുതിവകുപ്പിന് കൈമാറുമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ജെ. ഷാജി അറിയിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan