പെരുമ്പാവൂർ കൃഷിഭവൻ സ്‌മാർട്ടാവുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കർഷകർക്ക് ലഭിക്കുന്ന സേവനങ്ങൾ സ്‌മാർട്ട് ആവുക എന്നതാണെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വാഴക്കുളം പഞ്ചായത്ത് നിർമിച്ച കൃഷിഭവൻ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സ്മാർട്ടാകാൻ ഒരുങ്ങുന്ന 14 കൃഷിഭവനുകളിൽ ഒന്ന് കുന്നത്തുനാട് മണ്ഡലത്തിലാണെന്നും അദ്ദേഹം അറിയിച്ചു. കൃഷിയും കൃഷിരീതികളും മാറുന്നതിനനുസരിച്ച് കൃഷിഭവനും ആധുനികവത്കരിക്കപ്പെടണം. ഓഫീസുകൾ കർഷകർക്ക് പരിഗണന ലഭിക്കുന്ന ഇടമാകണം. കൃഷി ഉദ്യോഗസ്ഥർക്ക് കൃഷിഭവൻ ഒരിടത്താവളം മാത്രമാണെന്നും ഉദ്യോഗസ്ഥർ കൂടുതൽ സമയം കൃഷിയിടങ്ങളിൽ ചെലവഴിക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷിഭവനിൽ ഹാളും വിത്തുകളും തൈകളും സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് മുറിയും സജ്ജമാക്കിയിട്ടുണ്ട്. അഡ്വ. പി.വി. ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷജീനാ ഹൈദ്രോസ്, ഷാജിനാ നൗഷാദ്, വിനീതാ ഷിജു, കെ.എം. അബ്‌ദുൽ അസീസ്, ഷമീർ തുകലിൽ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















