ഇടുക്കി: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് (എസ്ഐആർ)
ഇടുക്കിജില്ലയിൽ തുടക്കം. കോഴിമല രാജാവ് രാമൻ രാജമന്നാന് ആദ്യത്തെ എന്യൂമറേഷൻ ഫോം ജില്ലാ കളക്‌ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ സാന്നിധ്യത്തിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ} കൈമാറി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും ഡെപ്യൂട്ടി കളക്‌ടറുമായ (എൽഎ ആൻഡ് എൽആർ) മിനി കെ.തോമസ്, കാഞ്ചിയാർ വില്ലേജ് ഓഫീസർ വി.ജെ. ബിജുമോൻ എന്നിവർ സന്നിഹിതരായിരുന്നു.
2002-ലെ വോട്ടർപട്ടികയെ അടിസ്ഥാനമാക്കിയാണ് എസ്ഐആർ നടത്തുന്നത്. ബൂത്തുകളിൽ നിയമിക്കുന്ന ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) നിലവിലെ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോമുകൾ എത്തിക്കും. പുതുതായി വോട്ട് ചേർക്കാൻ ഫോം ആറും ഒഴിവാക്കാൻ ഫോം ഏഴും തിരുത്താനോ വോട്ടുമാറ്റാനോ ഫോം എട്ടുമാണ് നൽകേണ്ടത്. താത്കാലികമായി സ്ഥലംമാറി നിൽക്കുന്നവർക്ക് ഓൺലൈനായും ഫോം സമർപ്പിക്കാം.
ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ കരടു വോട്ടർപട്ടിക തയ്യാറാക്കേണ്ടത് നിയമസഭാ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറാണ്. രേഖ ആവശ്യമുള്ളവർക്ക് ഇആർഒ നോട്ടീസ് അയയ്ക്കും. പിന്നീട് അന്തിമപട്ടികയും പ്രസിദ്ധീകരിക്കും.
അന്തിമപട്ടികയിൽ പരാതിയുണ്ടെങ്കിൽ ആദ്യം ജില്ലാ കളക്‌ടർക്ക് അപ്പീൽ നൽകാം. പരിഹാരമായില്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറെ സമീപിക്കാനുള്ള അവസരവും സമ്മതിദായകർക്ക് ഉണ്ടായിരിക്കും. ഫോം വിതരണവും ഡിജിറ്റൈസേഷനും താലൂക്ക് തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂം വഴി നിരീക്ഷിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















