കാഞ്ഞിരപ്പള്ളി മഴയും കാലാവസ്ഥമാറ്റവും റബ്ബർ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. സംസ്ഥാന സർക്കാർ റബ്ബറിൻ്റെ താങ്ങുവില 200 രൂപയായി ഉയർത്തിയത് ചെറിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും കാലാവസ്ഥ മാറ്റംമൂലം ടാപ്പിങ് പതിവായി മുടങ്ങുകയാണ്. മഴകാരണം കഴിഞ്ഞ ഒരു മാസത്തോളം ടാപ്പിങ് മുടങ്ങി. 180-190 രൂപ വരെ വിലയുണ്ടായിരുന്നു കഴിഞ്ഞമാസം റബ്ബറിന്. ഒട്ടുപാലിന് 105 രൂപ വരെയുമാണ് ലഭിച്ചിരുന്നത്. എന്നാൽ രാവിലെയും വൈകീട്ടും പെയ്യുന്ന ശക്തമായ മഴ പ്രശ്നമാണ്. ഉത്പാദനം കുറയുന്നതിനാൽ താങ്ങുവില ഉയർത്തിയതിൻ്റെ പ്രയോജനവും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. റബ്ബർ-180, ലാറ്റെക്‌സ്- 170, ഒട്ടുപാൽ -114 എന്നിങ്ങനെയാണ് നിലവിലെ വില.
മഴയിൽ ഇലപൊഴിച്ചിൽ
ആദായം കൂടുതൽ ലഭിക്കുന്ന സമയമാണ് നവംബർ, ഡിസംബർ മാസങ്ങൾ. എന്നാൽ നിർത്താതെ പെയ്‌ത മഴയിൽ രോഗം ബാധിച്ച് റബ്ബറിന് ഇലപൊഴിച്ചിലുണ്ടായതോടെ ആദായം കുറഞ്ഞു. തുരിശ് അടിച്ച തോട്ടങ്ങളിൽ ഇലപൊഴിച്ചിൽ താരതമ്യേന കുറവാണ്. എന്നാൽ ചെലവ് വർധിച്ചതിനാൽ ചെറുകിട കർഷകർക്ക് തുരിശടിക്കാനും സാധിച്ചില്ല. തുടർച്ചയായി ടാപ്പിങ് നടത്തിയിരുന്ന തോട്ടങ്ങളിൽ തുടർച്ചയായി ടാപ്പിങ് മുടങ്ങിയതും ആദായത്തെ ബാധിച്ചു. ഒരാഴ്ചയെങ്കിലും തുടർച്ചയായി വെട്ടിയെങ്കിൽ മാത്രമേ വീണ്ടും പാലാകുകയുള്ളൂ. നേരത്തെ മഴമറയിട്ട തോട്ടങ്ങളിൽ ചോർച്ചയുണ്ടായത് പട്ടമരപ്പിനും കാരണമാകുന്നുണ്ട്. തോട്ടങ്ങളിലെ കാട് വളർന്നതും കർഷകന് ഇരട്ടിച്ചെലവ് സൃഷ്‌ടിച്ചു.
ഉത്പാദനം കുറഞ്ഞിട്ടും റബ്ബറിന് വില ഉയരാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. സാധാരണയായി ഉത്പാദനം കുറഞ്ഞാൽ റബ്ബറിൻ്റെ വില ഉയരേണ്ടതാണ്. എന്നാൽ ടയർ കമ്പനികളും മറ്റും റബ്ബർ വിലയിടിക്കാൻ വിപണിയിൽ ഇടപെടുന്നതായി കർഷകർ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















