ചവറ: സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായ സ്‌കൂൾ അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി പവറ ഉപജില്ലയിലെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കിയതിന്റെ പ്രഖ്യാപനം നടത്തി. പന്മന മനയിൽ ശ്രീബാലഭട്ടാരകവിലാസം സംസ്‌കൃത ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സുജിത്ത് വിജയൻപിള്ള എംഎൽഎ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. പ്രസന്നൻ ഉണ്ണിത്താൻ യോഗത്തിൽ അധ്യക്ഷനായി.
ഉപജില്ലാ നൂൺമീൽ ഓഫീസർ കെ. ഗോപകുമാർ പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപിക ആർ. ഗംഗാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ആഷിം അലിയാർ, വൈസ് പ്രസിഡൻ്റ് പന്മന മഞ്ചേഷ്, എസ്എംസി ചെയർമാൻ കലാമണ്ഡലം പ്രശാന്ത്, എംപിടിഎ പ്രസിഡൻ്റ് എം. മഞ്ജു, പ്രിൻസിപ്പൽ ജെ.ടി. ബിന്ദു നൂൺമീൽ ടീച്ചർ കോഡിനേറ്റർ വിളയിൽ ഹരികുമാർ, എച്ച്എം ഫോറം പ്രസിഡന്റ് പ്രിൻസി റീനാ തോമസ്, സെക്രട്ടറി സി.എസ്. അൻസർ, സീനിയർ അസിസ്റ്റന്റ് സി.വി. മായ എന്നിവർ പ്രസംഗിച്ചു.
2024-25 അധ്യയനവർഷത്തിൽ സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ മികവു പുലർത്തിയതിനു മനയിൽ സ്‌കൂളിന് ലഭിച്ച പുരസ്‌കാരം എംഎൽഎയിൽനിന്ന് പ്രധാനാധ്യാപികയും നൂൺമിൽ കോഡിനേറ്ററും ചേർന്ന് ഏറ്റുവാങ്ങി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















