ആരോഗ്യരംഗത്തെ നേട്ടങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഫലം-മുഖ്യമന്ത്രി

ആരോഗ്യരംഗത്തെ നേട്ടങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഫലം-മുഖ്യമന്ത്രി
ആരോഗ്യരംഗത്തെ നേട്ടങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഫലം-മുഖ്യമന്ത്രി
Share  
2025 Nov 04, 09:05 AM
MANNAN

കുത്തുപറമ്പ്: ഒരു ദശാബ്ദക്കാലം സർക്കാർ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചതിൻ്റെ ഫലമാണ് ആരോഗ്യരംഗത്തെ ഇപ്പോഴുള്ള നേട്ടങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താലൂക്ക് ആശുപത്രിമുതൽ മെഡിക്കൽ കോളേജ് ആശുപത്രിവരെ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം വന്നെന്നും പൊതുജനാരോഗ്യരംഗം കൂടുതൽ ജനസൗഹൃദപരവും ആധുനികവുമാക്കിയെന്നും അദ്ദേഹം പറഞ്ഞു.


കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടം, ഡിജിറ്റൽ മാമോഗ്രാം മെഷീൻ, ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച്പിവി വാക്സിൻ വിതരണ സംസ്ഥാനതല പൈലറ്റ് പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


സർക്കാരിന്റെ മറ്റൊരു വലിയ ചുവടുവെപ്പാണ് ഗർഭാശയഗള കാൻസർ പ്രതിരോധ എച്ച്പിവി വാക്‌സിൻ, ജില്ലയിൽ തുടക്കമായ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കും. ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദമാണ് ഗർഭാശയഗള അർബുദം. ഇതിനുള്ള പ്രതിരോധത്തിനായാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുന്നത്. കൂത്തുപറമ്പ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പുതിയ തസ്‌തിക സൃഷ്‌ടിക്കുന്ന കാര്യം ധനവകുപ്പ് വൈകാതെ യാഥാർഥ്യമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷയായ മന്ത്രി വീണാ ജോർജ് പറഞ്ഞു.


കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഡോ. വി. ശിവദാസൻ എംപി, എംഎൽഎമാരായ കെ.കെ. ശൈലജ, കെ.പി. മോഹനൻ എന്നിവർ മുഖ്യാതിഥികളായി, വി സുജാത, ആർ. ഷീല, വി. രാമകൃഷ്‌ണൻ, കെ. അജിത, ലിജി സജേഷ്, കെ.വി. രജീഷ്, കെ.കെ. ഷമീർ, എം.വി. ശ്രീജ, ഡോ. എം. പിയൂഷ്, ഡോ. പി.കെ. അനിൽകുമാർ, ഡോ. എ.കെ. സഹിന, യു.പി. ജയശ്രീ എന്നിവർ പങ്കെടുത്തു.


പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെ


വിവിധ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടി 59.23 കോടി രൂപ ചെലവിൽ 12 നിലകളിലായാണ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കിയിട്ടുള്ളത്. 52.30 കോടി രൂപ നബാർഡ് ആർഐഡിഎഫ് വായ്‌പയാണ്. ബാക്കി വിഹിതം സംസ്ഥാന സർക്കാരുമാണ് നൽകിയത്. 171 കിടക്കകൾ, ഒൻപത് കിടക്കകളുള്ള മെഡിക്കൽ ഐസിയു നാല് ഓപ്പറേഷൻ തിയേറ്ററുകൾ, നാല് ലേബർ സ്യൂട്ടുകളുള്ള ലേബർ റൂം, 12 ഒപികൾ എന്നിവയും സജ്ജമാക്കി. റേഡിയോളജി, എക്സ്റേ, മാമോഗ്രാം, 12 ഒപികൾ എന്നിവയുമുണ്ട്. ഒഫ്‌താൽമോളജി വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും സർജിക്കൽ വാർഡുകൾ, അഡ്‌മിനിസ്ട്രേറ്റീവ് വാർഡ് എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. മലിനജല ശുദ്ധീകരണ പ്ലാൻറും പ്രവർത്തിക്കും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan