പൊയിനാച്ചി: തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്താൻ ഒരിടത്തുനിന്നും
മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാവുന്ന സഞ്ചരിക്കുന്ന എബിസി കേന്ദ്രങ്ങൾ വരുന്നു. ഇതിനകം സജ്ജമാക്കിയ അനിമൽ ബെർത്ത് കൺട്രോൾ (എബിസി) സ്ഥിരം കേന്ദ്രങ്ങൾക്കെതിരേയുള്ള പ്രാദേശിക എതിർപ്പുകൾ കൂടിവരുന്ന സാഹചര്യത്തിൽ പോർട്ടബിൾ കേന്ദ്രങ്ങൾക്ക് മുൻഗണന നൽകി എബിസി പദ്ധതി ഊർജിതമാക്കാനാണ് തീരുമാനം.
ഇതിനായി പ്രോജക്‌ടുകൾ രൂപവത്‌കരിക്കുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാർ നേരത്തേ നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും സഞ്ചരിക്കുന്ന എബിസി കേന്ദ്രങ്ങൾ തുടങ്ങാനാണ് നിർദേശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. മൃഗസംരക്ഷണ വകുപ്പ് മാനവവിഭവശേഷി ക്രമീകരിക്കുന്നതിനുള്ള ചുമതല നടപ്പാക്കും മൃഗസംരക്ഷണ വകുപ്പിന്റെ നടപ്പുവർഷത്തെ പദ്ധതി വിഹിതത്തിൽ രണ്ടുകോടി രൂപ പോർട്ടബിൾ എബിസി പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ആദ്യഘട്ടത്തിൽ ഏഴുകേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കും.
എബിസി റൂൾ 2023 പ്രകാരം സഞ്ചരിക്കുന്ന എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സൗകര്യപ്രദമായ സ്ഥലം കണ്ടെത്താനും ഇതിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്കെതിരേ നിലവിലുള്ള നിയമ വ്യവസ്ഥകൾ പ്രകാരം പോലീസ് സഹായം തേടാനും തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുക്കണം. സ്ഥിരം എബിസി കേന്ദ്രങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് ചെലവ്. എന്നാൽ, പോർട്ടബിൾ കേന്ദ്രങ്ങൾക്ക് ഇവയുടെ നാലിലൊന്നുമതി. നാഷണൽ ഡെയറി ഡിവലപ്പ്മെൻ്റ് ബോർഡിന്റെ സബ്‌സിഡിയറി കമ്പനിയായ ഇന്ത്യൻ ഇമ്യൂണോളജിക്കൽ ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞാഴ്‌ച തുടങ്ങിയ പോർട്ടബിൾ എബിസി പൈലറ്റ് പ്രോജക്ടിന് 25 ലക്ഷം രൂപയാണ് ചെലവായത്.
നിലവിൽ 18 സ്ഥിരം കേന്ദ്രങ്ങൾആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ പ്രവർത്തന അംഗീകാരം ലഭിച്ച 18 സ്ഥിരം എബിസി കേന്ദ്രങ്ങൾ നിലവിൽ സംസ്ഥാനത്തുണ്ട്. ഇവയിൽ കോടിയേരിക്കടുത്ത കൊപ്പളം, കാസർകോട്ടെ മുളിയാർ എന്നിവിടങ്ങളിലെയടക്കം കേന്ദ്രങ്ങളുടെ പ്രവർത്തനം പ്രാദേശികമായി എതിർപ്പുമൂലം പ്രതിസന്ധിയിലാണ്.
പേവിഷബാധ സംശയിച്ചാൽ ഒറ്റയ്ക്ക് പാർപ്പിക്കണംഅക്രമകാരികളായ തെരുവുനായകളെ കൊല്ലുന്നതിനുള്ള വ്യവസ്ഥ കേന്ദ്ര നിയമം അനുശാസിക്കുന്നില്ല. നിർബന്ധിത വന്ധ്യംകരണവും നായ്ക്കൾക്കുള്ള പ്രതിരോധകുത്തിവെപ്പുമാണ് നിയന്ത്രണമാർഗങ്ങൾ, നായക്ക് പേ വിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ അവയെ സ്വാഭാവിക മരണം വരെ ഒറ്റയ്ക്ക് പാർപ്പിക്കണമെന്നാണ് വ്യവസ്ഥ പേവിഷബാധ പിടിപെട്ടാൽ സാധാരണ 10 ദിവസത്തിനുള്ളിൽ മരണം സംഭവിക്കും. തെരുവുനായകളുടെ ആക്രമണ ഭീഷണി മറികടക്കാൻ നിലവിലെ അപ്രായോഗികമായ വ്യവസ്ഥകൾ ലഘുകരിച്ച് എബിസി നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യം.
ഡോഗ് ക്യാച്ചേഴ്‌സിനെ കുടുംബശ്രീ കണ്ടെത്തു നായപിടിത്തക്കാരെ കണ്ടെത്തുന്നതിന് കുടുംബശ്രീയെ ഒരു ഏജൻസിയായി കണക്കാക്കാനാണ് പുതിയ നിർദേശം, നിലവിലുള്ള ഡോഗ് ക്യാച്ചേഴ്‌സിൻ്റെ എണ്ണം വർധിപ്പിക്കുകയും ഇവരുടെ പ്രതിഫലത്തുക 300 രൂപയായി ഏകീകരിക്കുകയും வெ.
പ്രവർത്തനം ഇങ്ങനെ
ഒരുപ്രദേശത്ത് നിശ്ചിതദിവസം ക്യാമ്പ് ചെയ്‌ത് പരമാവധി തെരുവുനായ്ക്കളെ വന്ധ്യംകരിച്ച ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാവുന്നതാണ് സഞ്ചരിക്കുന്ന എബിസി യൂണിറ്റ്. ഒരുദിവസം ഏഴുമുതൽ 10 വരെ നായകളെ വന്ധ്യംകരിക്കാനാകും. ഇതിന് വെറ്ററിനറി സർജൻ, ഓപ്പറേഷൻ തീയേറ്റർ, അറ്റൻഡന്റ്, ഡോഗ് ഹാൻഡലേഴ്സ‌്, ക്യാച്ചേഴ്‌സ് എന്നിവരുണ്ടാകും. വന്ധ്യംകരിച്ച ആണും പെണ്ണും തെരുവുനായകളെ വെവ്വേറെ കൂടുകളിൽ കുറഞ്ഞത് നാലുദിവസം വരെ പാർപ്പിക്കും. പരിചരണവും പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പും നൽകി പിന്നീട് പിടിച്ച അതേസ്ഥലത്ത് വിടും. ഇതിനായി പിടിക്കുമ്പോഴും വിട്ടയക്കുമ്പോഴും നായകളുടെ സ്ഥാനം ജിയോ ടാഗിംഗ് ചെയ്യണമെന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















