ശബരിമല ഇടത്താവളം ഉദ്ഘാടനം ഇന്ന്

ശബരിമല ഇടത്താവളം ഉദ്ഘാടനം ഇന്ന്
ശബരിമല ഇടത്താവളം ഉദ്ഘാടനം ഇന്ന്
Share  
2025 Nov 04, 09:02 AM
MANNAN

കിഫ്ബി ഫണ്ടിൽനിന്നുള്ള 13 കോടി രൂപ ചെലവിലാണ് നിർമാണം


കല്പറ്റ : ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർഥാടകർക്കായി മണിയങ്കോട് മണിയങ്കോട്ടപ്പൻ മഹാക്ഷേത്രത്തിൽ നിർമിച്ച ശബരിമല ഇടത്താവളം ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.


കിഫ്ബി ഫണ്ടിൽനിന്നുള്ള 13 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്. തീർഥാടകർക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്. രണ്ട് കെട്ടിടങ്ങളിലായി 1000 പേർക്ക് ഒരേസമയം വിരിവെക്കാനാകും. ശൗചാലയങ്ങൾ, കുടിവെള്ളം, വൈദ്യുതി, വാഹനപാർക്കിങ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.


ശബരിമല ദർശനത്തിനായി ജില്ലയിലൂടെ യാത്രചെയ്യുന്ന തീർഥാടകർക്ക് ആശ്വാസമാണ് ഈ ഇടത്താവളം, കർണാടകത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും വർഷംതോറും മണ്ഡലകാലത്ത് ആയിരക്കണക്കിന് ഭക്തരാണ് ജില്ലയിൽക്കൂടി കടന്നുപോകുന്നത്. പലപ്പോഴും കൃത്യമായ വിശ്രമകേന്ദ്രങ്ങൾ ജില്ലയിൽ ഇല്ലാതിരുന്നത് സ്ത്രീകൾ അടക്കമുള്ള ഭക്തർക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ, സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം തുറക്കുന്നതോടുകൂടി ഈ പ്രശ്ന‌ത്തിന് പരിഹാരമാകും. പദ്ധതിയുടെ ഭാഗമായി എട്ടുലക്ഷം രൂപ ചെലവിട്ട് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷതവഹിക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു, കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിനോദ്, സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan