തൃശ്ശൂർ കേരളം ലോകത്തിന് മുന്നിൽ ശ്രദ്ധേയമായ ആധുനികതയിലേക്ക് കടക്കുന്നത് സാമൂഹികനീതിയിലുറച്ചുനിന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ കാൽവയ്പും അതിൻ്റെ ചരിത്രവും സ്വന്തമായി ഉള്ളതുകൊണ്ടാണെന്ന് മന്ത്രി കെ. രാജൻ. സംസ്ഥാന സർക്കാരിൻ്റെ 'വിഷൻ 2031'-ൻറെ ഭാഗമായി തൃശ്ശൂർ റീജണൽ തിയറ്ററിൽ നടത്തിയ സാംസ്‌കാരിക രംഗത്തെ ഭാവികേരള ലക്ഷ്യങ്ങൾ എന്ന സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ നന്മകൾ നിലനിർത്താൻ സാധ്യമാകാത്തവിധം രാജ്യത്തിന്റെ ഭരണകൂടം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയും മതേതരത്വവും മുറുകെപ്പിടിച്ച് മുന്നോട്ടുപോകാൻ കഴിയുന്ന തരത്തിൽ ഒരു ഭൂമികയെ സൃഷ്ടിക്കാൻ പുതിയ ചർച്ചകൾക്കു കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, സാംസ്‌കാരികകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡേ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത്, സംഗീതനാടക അക്കാദമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















