വോട്ടർപട്ടിക തീവ്രപരിഷ്‌കരണം: 1,709 ബിഎൽഒമാർ ഇന്നുമുതൽ വീടുകളിലേക്ക്

വോട്ടർപട്ടിക തീവ്രപരിഷ്‌കരണം: 1,709 ബിഎൽഒമാർ ഇന്നുമുതൽ വീടുകളിലേക്ക്
വോട്ടർപട്ടിക തീവ്രപരിഷ്‌കരണം: 1,709 ബിഎൽഒമാർ ഇന്നുമുതൽ വീടുകളിലേക്ക്
Share  
2025 Nov 04, 08:54 AM
MANNAN

ഒരുമാസത്തിനകം എത്തേണ്ടത് 6.24 ലക്ഷം വീടുകളിൽ


നാട്ടിലില്ലാത്തവരുടെ ഫോം കുടുംബാംഗങ്ങൾക്ക് പൂരിപ്പിച്ചുനൽകാം


ആലപ്പുഴ: വോട്ടർപട്ടിക തീവ്രപരിഷ്‌കരണത്തിൻ്റെ ഭാഗമായി ബുത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) എന്യുമറേഷൻ ഫോമുമായി ചൊവ്വാഴ്ച്‌ച മുതൽ വീടുകളിലെത്തും. ജില്ലയിലെ ആറു ലക്ഷത്തിലേറെ വീടുകളിലെത്തി 17.24 ലക്ഷം പേരുടെ ഫോമുകൾ പൂരിപ്പിച്ചു വാങ്ങിയാണ് വോട്ടർപട്ടിക പുതുക്കൽ നടത്തുക. ഡിസംബർ നാലിനകം ഇതു പൂർത്തിയാകും.


തദ്ദേശതിരഞ്ഞെടുപ്പു വോട്ടർപട്ടികയുമായി ഇതിനു ബന്ധമില്ല. നിയമസഭ, ലോക്സ‌ഭാ തിരഞ്ഞെടുപ്പുകൾക്കുള്ളതാണിത്. എന്യുമറേഷൻ ഫോമിൽ വോട്ടറുടെ ഫോട്ടോ ഉൾപ്പെടെയുള്ളവ അച്ചടിച്ചിട്ടുണ്ടാകും. മറ്റു വിവരം കൂടി പൂരിപ്പിച്ച് ബിഎൽഒയെ തിരിച്ചേൽപ്പിക്കണം. ഫോമിനൊപ്പം രേഖകൾ ഇപ്പോൾ നൽകേണ്ടാ. തൊഴിൽ, വിദ്യാഭ്യാസം എന്നിവയുടെ ഭാഗമായി നാട്ടിൽ ഇല്ലാത്ത വോട്ടർമാർക്കായി, കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് ഫോം പൂരിപ്പിച്ചുനൽകാം.


ബിഎൽഒമാർ 2002-ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ വിവരങ്ങൾക്കൊപ്പം കുടുംബത്തിലെ മറ്റംഗങ്ങളെ മാപ് ചെയ്യും. പൂരിപ്പിച്ച് തിരികെ ലഭിച്ച എല്ലാ ഫോമുകളിലും ഉൾപ്പെട്ട വോട്ടർമാരെ കരടുപട്ടികയിൽ ഉൾപ്പെടുത്തും. അത് ഡിസംബർ 12-നു പ്രസിദ്ധീകരിക്കും. ജനുവരി എട്ടുവരെ ആക്ഷേപം സ്വീകരിക്കും. ഫെബ്രുവരി ഏഴിനാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുക. സംശയനിവാരണത്തിനായി കളക്‌ടറേറ്റിൽ ഹെൽപ് ഡെസ്കു‌ണ്ട്. ഫോൺ: 0477 2251801, വാട്സാപ്പ്: 9400534005.


അച്ചടിച്ചെത്തിയത് ഓരോ ബൂത്തിലെയും 500 വോട്ടർമാരുടെ ഫോമുകൾ


ജില്ലയിലെ ഓരോ ബൂത്തിലെയും പട്ടികയിലുള്ള ആദ്യത്തെ 500 വോട്ടർമാരുടെ ഫോമുകളാണ് ആദ്യം അച്ചടിച്ചെത്തിയത്. ബാക്കിയുള്ളവ പിന്നീടെത്തും. ആദ്യഘട്ടത്തിലെത്തിയ ഫോമുകൾ ബിഎൽഒമാർക്ക് നിയമസഭാ മണ്ഡലങ്ങളിലെ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) തിങ്കളാഴ്ച്ച കൈമാറി. എന്നാൽ, ചില ബിഎൽഒമാർക്ക് ഓഫീസിൽ മറ്റു ജോലികളുള്ളതിനാൽ ഫോമുകൾ ഏറ്റെടുക്കാനായില്ല. ഇവർ ചൊവ്വാഴ്ച്‌ച രാവിലെയെത്തി ഏറ്റുവാങ്ങി വിതരണം നടത്തും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan