ആര്യനാട് ആര്യനാട് ഗ്രാമപ്പഞ്ചായത്തിൽ സ്വപ്‌നതുല്യമായ വികസന നേട്ടമാണ് യാഥാർഥ്യമായതെന്ന് മന്ത്രി വീണാ ജോർജ്. ആര്യനാട് ഗ്രാമപ്പഞ്ചായത്തിൽ ഏഴു ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുജനാരോഗ്യപ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനും രോഗനിർമാർജനത്തിനും പ്രതിരോധത്തിനും ഇത്തരം ആരോഗ്യകേന്ദ്രങ്ങൾ വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. നാലുകോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന ആരോഗ്യകേന്ദ്രങ്ങളിൽ ചൂഴ, പള്ളിവേട്ട. കൊക്കോട്ടേല, കോട്ടയ്ക്കകം ആരോഗ്യകേന്ദ്രങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. മീനാങ്കൽ വലിയകലുങ്ക്, ആര്യനാട് ടൗൺ എന്നിവിടങ്ങളിൽ പണി അവസാനഘട്ടത്തിലാണ്.
ആര്യനാട് മാനവീയംവീഥി ഹാപ്പിനെസ് പാർക്കിലെ വി.എസ്. അച്യുതാനന്ദൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. ആര്യനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി. വിജുമോഹൻ, വൈസ് പ്രസിഡൻ്റ് റീനസുന്ദരം യു., സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മോളി കെ.എസ്., ഐത്തി അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















