സ്വദേശമത്സ്യങ്ങളുടെ കേജ് കൾച്ചർ

സ്വദേശമത്സ്യങ്ങളുടെ കേജ് കൾച്ചർ
സ്വദേശമത്സ്യങ്ങളുടെ കേജ് കൾച്ചർ
Share  
2025 Nov 03, 09:02 AM
MANNAN
NUVO
NUVO

പടിഞ്ഞാറത്തറ : ബാണാസുരസാഗർ ഡാമിൽ സ്വദേശമത്സ്യങ്ങളുടെ കേജ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദർശനപരിപാടി സംഘടിപ്പിച്ചു.

സ്വദേശമത്സ്യങ്ങളെയും കേജ് കൾച്ചറിനെയും ഉൾപ്പെടുത്തി മത്സ്യവർഗവൈവിധ്യം വർധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. ബെംഗളൂരു ആസ്ഥാനമായ സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശികകേന്ദ്രത്തിൻ്റെ ഗോത്ര ഉപപദ്ധതി(ടിഎസ്‌പി)യുടെ ഭാഗമായായിരുന്നു പരിപാടി.


ഇതിന്റെ ഭാഗമായി സ്വദേശമത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ അക്വാ കൾച്ചൻ ഡിവലപ്മെന്റ് അതോറിറ്റി കേരള നൽകുന്ന കേജുകളിലേക്ക് വിടുകയും ചെയ്തു. ഈ മത്സ്യങ്ങളുടെ കേജ് കൾച്ചറിനായി മത്സ്യത്തൊഴിലാളികൾക്ക് തീറ്റയും വിതരണം ചെയ്തു.


പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പ്രീത പണിക്കർ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ജെസ്ന‌ അനിൽ, സാഗർ ദാസ്, കെ.എൻ. സന്ദീപ്, എ.കെ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. ബാണാസുരസാഗർ എസ്‌ടി-എസ്‌സി മത്സ്യത്തൊഴിലാളി സഹകരണസംഘത്തിലെ 50-ഓളം മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b
NUVO

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan