സുൽത്താൻബത്തേരി: മുണ്ടക്കൈ ചൂരൽമല. വിലങ്ങാട് ദുരന്തബാധിതരുടെ
രണ്ടാംഘട്ട ദുരന്തനിവാരണ ലഘുകരണപ്രവർത്തനങ്ങൾ തുടങ്ങി. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ സാമൂഹികസേവനവിഭാഗമായ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. കേരള കത്തോലിക്കാസഭാ മെത്രാൻ സമിതി (കെസിബിസി) മേൽനോട്ടം വഹിക്കും. ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ പദ്ധതിസമർപ്പണച്ചടങ്ങ് ഭാരത കത്തോലിക്കാ മെത്രാൻ സമിതി വൈസ് പ്രസിഡൻ്റും ബത്തേരി രൂപതാധ്യക്ഷനുമായ ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനംചെയ്തു.
ജാതിമതഭേദമന്യേ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്ന പ്രസ്ഥാനം ദുരന്തബാധിതർക്ക് കൈത്താങ്ങായി രണ്ടാംഘട്ടപദ്ധതികൾ ഏറ്റെടുക്കുന്നതിൻ്റെ പ്രാധാന്യം ജോസഫ് മാർ തോമസ് വിശദീകരിച്ചു. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ആർ. യേശുദാസ് അധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭാധ്യക്ഷൻ ടി.കെ. രമേശ് മുഖ്യപ്രഭാഷണം നടത്തി. കെസിബിസി ഡയറക്‌ടർ ഫാ. ജേക്കബ് മാവുങ്കൽ മുഖ്യാതിഥിയായി. കാരിത്താസ് ഇന്ത്യ കാലാവസ്ഥാവിഭാഗം ഡെസ്ക് ലീഡർ ഡോ. വി.ആർ. ഹരിദാസ് പദ്ധതി വിശദീകരിച്ചു. സാലി പൗലോസ്, രാധാ രവീന്ദ്രൻ, ഫാ. വി.സി. ആൽഫ്രഡ്, ഫാ. ജിനോജ് പാലാതടത്തിൽ, ഫാ. സായി പാറൻകുളങ്ങര, ഫാ. ഡേവിഡ് ആലിങ്കൽ തുടങ്ങിയവർ സംസാരിച്ചു. സമൂഹത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക, ജനതയെ സാമൂഹികവികസനപരിപാടികളിൽ സജീവമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ സന്നദ്ധസംഘടനയും 200 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതുമാണ് കാരിത്താസ്,
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















