വാൽപ്പാറയിലേക്ക് ഇ-പാസ് നിലവിൽവന്നു

വാൽപ്പാറയിലേക്ക് ഇ-പാസ് നിലവിൽവന്നു
വാൽപ്പാറയിലേക്ക് ഇ-പാസ് നിലവിൽവന്നു
Share  
2025 Nov 03, 08:57 AM
MANNAN
NUVO
NUVO

പൊള്ളാച്ചി : വാൽപ്പാറയിലേക്കു പോകാൻ ഇ-പാസ് നിലവിൽ വന്നതോടെ ആളിയാർ ചെക്പോസ്റ്റിൽ തിരക്കുകൂടി. ഇ-പാസ് ഇല്ലാതെ വരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ചെക്പോസ്റ്റിൽ നിർത്തി പാസെടുത്തശേഷമാണ് കടത്തിവിടുന്നത്.

നിരോധിത പ്ലാസ്റ്റിക് വസ്‌തുക്കൾ കൊണ്ടുപോകുന്നുണ്ടോ എന്നതും വനംവകുപ്പ് വിശദമായി പരിശോധിക്കുന്നുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണ് വാൽപ്പാറയിലേക്ക് നവംബർ ഒന്നുമുതൽ ഇ-പാസ് ഏർപ്പെടുത്തിയത്. ഇതോടെ വാൽപ്പാറയിലേക്കു പോകുന്ന മുഴുവൻ വാഹനങ്ങൾക്കും ഇ-പാസ് നിർബന്ധമാക്കി. വാൽപ്പാറിയൻ താമസിക്കുന്നവർക്ക് ലോക്കൽ പാസ് എടുക്കണം.


ഓൺലൈനായി ഇ-പാസ് എടുത്ത വാഹനങ്ങൾ ചെക്പോസ്റ്റിൽ ചെറിയൊരു പരിശോധനയ്ക്കുശേഷം കടത്തിവിടുന്നുണ്ട്. പാസില്ലാതെ വരുന്ന വാഹനങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ ചെക്പോസ്റ്റിൽ പലയിടത്തായി ക്യൂ ആർ കോഡും വെച്ചിട്ടുണ്ട്. ക്യു ആർ കോഡ് സ്‌കാൻചെയ്‌താൽ ഇ-പാസിനുള്ള സൈറ്റിൽ നേരിട്ടെത്താൻ സാധിക്കും. ഇരുചക്രവാഹനങ്ങളിൽ വരുന്നവർ ഉൾപ്പെടെ ഇ-പാസ് എടുത്തിരിക്കണമെന്ന് അധികൃതർ പറഞ്ഞു. സർക്കാർ ബസുകളിൽ വരുന്നവർക്ക് മാത്രമാണ് ഇ-പാസില്ലാതെ യാത്രചെയ്യാൻ അനുമതിയുള്ളത്.


വിനോദസഞ്ചാരത്തിന് വരുന്നവരിൽ ഭൂരിഭാഗവും ഇ-പാസുമായാണ് വരുന്നതെന്ന് അധികൃതർ പറഞ്ഞു. ചെറിയൊരു ശതമാനം മാത്രമാണ് പാസില്ലാതെ വരുന്നത്. നിരോധിത പ്ലാസ്റ്റിക് വസ്‌തുക്കൾ കൊണ്ടുവരുന്നത് തടയാൻ വനംവകുപ്പ് എല്ലായിടത്തും വ്യാപക പരിശോധന നടത്തുന്നുണ്ട്. ചെക്പോസ്റ്റുകളിലെത്തുന്ന വാഹനങ്ങളിൽ വിശദമായ പരിശോധന നടത്തിയശേഷമാണ് കടത്തിവിടുന്നത്. സമാനരീതിയിൽ മലക്കപ്പാറ ചെക്പോസ്റ്റിലും പരിശോധനയുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b
NUVO

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan