തിരുവനന്തപുരം / പാലക്കാട് ∙ നെല്ലുസംഭരണത്തിനു മില്ലുടമകൾ മെല്ലെപ്പോക്കു തുടർന്നാൽ സർക്കാർ മുൻകൈയെടുത്തു സപ്ലൈകോ നേരിട്ടു നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. രണ്ടു മില്ലുടമകൾ സർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കർഷകർക്കു പ്രയാസമുണ്ടാകാത്ത രീതിയിൽ സപ്ലൈകോ ഇടപെടും.
ആലപ്പുഴ ജില്ലയിൽ നെല്ലുസംഭരണം തുടങ്ങി. ഇന്നലെ രാവിലെ, മന്ത്രിമാരായ പി.പ്രസാദിന്റെയും ജി.ആർ.അനിലിന്റെയും നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണു തീരുമാനം. വെള്ളിയാഴ്ച കരാർ ഒപ്പിട്ട കാലടി അമിലോസ് മില്ലിനോട് ആലപ്പുഴ ജില്ലയിലെ നെടുമുടി വള്ളുവൻകാട് പാടശേഖരം, പൂന്തുറ പാടശേഖരം എന്നിവിടങ്ങളിലെ നെല്ല് സംഭരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കരുവാറ്റ ഈഴഞ്ചീരി വെസ്റ്റ്, പരിയക്കാടൻ സമിതി എന്നിവിടങ്ങളിലെ നെല്ലും അമിലോസ് മില്ല് സംഭരിക്കും.
പാലക്കാട് ജില്ലയിൽ സംഭരണത്തിന്റെ ഭാഗമായി അടിയന്തരമായി കർഷകർക്കു സപ്ലൈകോ തൂക്കം അടക്കം രേഖപ്പെടുത്തിയുള്ള പാഡി സ്ലിപ് (പച്ച രസീത്) നൽകും. കഴിയുന്നതും ഇന്നു തന്നെ സ്ലിപ് വിതരണം ചെയ്തു തുടങ്ങാനാണു നിർദേശം. നെല്ലു സൂക്ഷിക്കാൻ തീരെ സൗകര്യമില്ലാത്ത കൃഷിക്കാരുടെ നെല്ല് അടിയന്തരമായി സപ്ലൈകോ ശേഖരിച്ച് ഗോഡൗണിലേക്കു മാറ്റാനാണു നിർദേശം. ഇതിനായി ആവശ്യമെങ്കിൽ സ്വകാര്യ ഗോഡൗൺ വാടകയ്ക്കെടുക്കും. അല്ലാത്തവരുടെ നെല്ല് വീടുകളിൽ തന്നെ സൂക്ഷിക്കാം. മില്ലുകൾക്ക് പാടശേഖരം അനുവദിക്കുന്ന മുറയ്ക്ക് ഇത് സപ്ലൈകോ ശേഖരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















