അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: പുതുയുഗപ്പിറവിയെന്ന് മുഖ്യമന്ത്രി

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: പുതുയുഗപ്പിറവിയെന്ന് മുഖ്യമന്ത്രി
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: പുതുയുഗപ്പിറവിയെന്ന് മുഖ്യമന്ത്രി
Share  
2025 Nov 02, 10:00 AM
MANNAN
NUVO
NUVO

തിരുവനന്തപുരം: "കേരളം ഇന്ന് അതിദാരിദ്ര്യമുക്തമായി മാറിയിരിക്കുന്നു" നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം കരഘോഷത്തോടെ ഭരണപക്ഷം സ്വീകരിച്ചു. "കേരളത്തിൻ്റെ പുതുയുഗപ്പിറവിയായ ചരിത്രമുഹൂർത്തത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. നവകേരള നിർമിതിയുടെ ഒരു പ്രധാന നാഴികക്കല്ലുകൂടി പിന്നിട്ടു. ഈ പുതിയ പരീക്ഷണം മറ്റുസംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന മാതൃകയാകുമെന്ന് പ്രത്യാശിക്കാം." മുഖ്യമന്ത്രി പറഞ്ഞു.


അതിദാരിദ്ര്യം വീണ്ടും തലപൊക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇപ്പോൾ മുക്തരായവരിൽ ആരും തിരികെ അതിദാരിദ്ര്യത്തിലേക്കു വീഴുന്നില്ലെന്ന് ഉറപ്പുവരുത്താനും ആ കുടുംബങ്ങളുടെ ജീവിതനിലവാരവും സാമൂഹികതുല്യതയും ഉറപ്പുവരുത്താനും ജനപങ്കാളിത്തത്തോടെ ഇടപെടും. ഇതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപരേഖയായി. അതിദരിദ്രർക്കായി ഭൂമി നൽകിയവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.


പ്രഖ്യാപനത്തിനുവേണ്ടി മാത്രമാണ് നിയമസഭ സമ്മേളിച്ചത്. ആകെ അരമണിക്കൂറായിരുന്നു സമ്മേളനം. ഇതിനായി ശനിയാഴ്‌ച സഭ ചേർന്നതും അപൂർവതയായി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b
NUVO

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan