തിരുവനന്തപുരം: പ്രളയത്തിൻ്റെയും മഹാമാരിയുടെയും കാലത്ത് സർക്കാർ
എല്ലാവരെയും ചേർത്തുപിടിച്ചെങ്കിലും കേന്ദ്രസർക്കാർ വല്ലാതെ വിഷമിപ്പിച്ചെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതുനാടിനും കേന്ദ്രത്തിൽനിന്ന് സഹായം കിട്ടണം. എന്നാൽ, കേരളത്തിന് വിപരീതാനുഭവമാണുണ്ടായത്. ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമായ സാമ്പത്തിക ഉപരോധത്തിൻ്റെ വിദ്രോഹസമീപനം കേരളം നേരിട്ടെന്നും നവകേരളം അകലെയല്ലെന്നും അതിദാരിദ്ര്യമുക്ത പ്രഖ്യാപനച്ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലും കേന്ദ്രം സഹായിച്ചില്ല. എന്നാൽ, സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് ജനുവരിയിൽ പൂർത്തിയാക്കും.
1982 മുതൽ 2016 വരെയുള്ള പതിവ്, ഓരോ തിരഞ്ഞെടുപ്പിലും ഭരണകക്ഷികൾ മാറി വരുന്നതായിരുന്നു. ഓരോ അഞ്ചുവർഷവും നടപ്പാക്കുന്ന വികസനപദ്ധതികൾക്ക് തുടർച്ചയില്ലാത്തതായിരുന്നു അതിൻ്റെ ഫലം. 1987-ലെ സർക്കാരിന്റെ കാലത്ത് കെട്ടിപ്പടുത്ത ജില്ലാപഞ്ചായത്തുകളെ പിന്നീടുവന്ന സർക്കാർ ഇല്ലാതാക്കി. മാവേലിസ്റ്റോറുകളെ ക്ഷീണിപ്പിക്കാൻ വാമനസ്റ്റോറുകൾ കൊണ്ടുവന്നു. കുടുംബശ്രീക്കുപകരം ജനശ്രീയുമായെത്തി പ്രതിപക്ഷത്തെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
2016-ൽ അധികാരമേൽക്കുമ്പോൾ 'വികസന മരവിപ്പ് ബാധിച്ച കേരളത്തെയാണ് കണ്ടത്. തകർന്ന റോഡുകളും തകരാനിരിക്കുന്ന പാലങ്ങളും നാടിന്റെ പ്രതീകമായി. ദേശീയപാതാ വികസനം അസാധ്യമെന്നുകണ്ട് ദേശീയപാതാ അതോറിറ്റി ഓഫീസ് അടച്ചുപൂട്ടി കേരളംവിട്ടു. 600 രൂപ മാത്രമായിരുന്ന ക്ഷേമപെൻഷൻ 18 മാസത്തോളം കുടിശ്ശികയായിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.
സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ മന്ത്രിമാരും എംപിമാരായ ജോൺബ്രിട്ടാസ്, എ.എ. റഹിം എന്നിവരും മേയർ ആര്യാരാജേന്ദ്രനുമൊക്കെ ഉണ്ടായിരുന്നെങ്കിലും പ്രസംഗിച്ചില്ല. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അതിദാരിദ്രനിർമാർജന യത്നത്തിനു തുടക്കമിട്ട മുൻമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ. ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിനെത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















