തിരുവനന്തപുരം: കേരളപ്പിറവിദിനത്തിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ 408 പുതിയ അംഗങ്ങൾകൂടി കേരള പോലീസിൻ്റെ ഭാഗമായി. മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. സർവീസ് കാലഘട്ടത്തിൽ മികച്ച സേവനം കാഴ്ച്‌ചവെച്ച പോലീസ്, ഫോറസ്റ്റ് വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രിയുടെ മെഡലുകൾ സമ്മാനിച്ചു.
സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ, കേരള ആംഡ് പോലീസ് ഒന്ന്, മൂന്ന് ബറ്റാലിയനുകൾ എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ 408 റിക്രൂട്ട് സേനാംഗങ്ങളാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്.
എസ്.എപി ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ എംടെക് എം.എസ്‌സി. മറ്റു ബിരുദാനന്തരബിരുദ യോഗ്യതയുള്ള 11 പേരും ബിടെക് യോഗ്യതയുള്ള 15 പേരും വിവിധ വിഷയങ്ങളിൽ ബിരുദംനേടിയ 63 പേരും ഡിപ്ലോമ, പ്ല ്, ഐടിഐ യോഗ്യതയുള്ള 36 പേരുമാണുള്ളത്.
കെഎപി ഒന്നാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ എംഎസ്‌സി, മറ്റു ബിരുദാനന്തരബിരുദ യോഗ്യതയുള്ള എട്ടുപേരും ബിടെക് യോഗ്യതയുള്ള 10 പേരും വിവിധ വിഷയങ്ങളിൽ ബിരുദം നേടിയ 25 പേരും ഡിപ്ലോമ, പ്ലസ്‌ടു, ഐടിഐ യോഗ്യതയുള്ള 30 പേരുമാണുള്ളത്.
കെഎപി മൂന്നാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ വിവിധ വിഷയങ്ങളിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ള 16 പേരും ബിടെക് യോഗ്യതയുള്ള 12 പേരും വിവിധ വിഷയങ്ങളിൽ ബിരുദം നേടിയ 114 പേരും ഡിപ്ലോമ, പ്ലസ്, ഐടിഐ യോഗ്യതയുള്ള 63 പേരുമാണുള്ളത്.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് പന്ദ്രശേഖർ, എഡിജിപിമാരായ മനോജ് എബ്രഹാം. എസ്. ശ്രീജിത്ത്, എച്ച്. വെങ്കടേഷ്, പി. വിജയൻ, ഐ.ജി. ഗുഗുലോത്ത് ലക്ഷ്‌മൺ, ഡിഐജിമാരായ എസ്. അജിത ബീഗം, തോംസൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















