കല്പറ്റ: കടലാസുകൾ ഒഴിവാക്കി കോടതികൾ ഡിജിറ്റലാകുന്നതിന്റെ മുന്നോടിയായുള്ള നടപടികൾ ജില്ലയിൽ തുടങ്ങി. ജില്ലാ കോടതി കോൺഫറൻസ് ഹാളിൽനടന്ന പരിപാടി ഡിജിറ്റൽവത്‌കരണ കമ്മിറ്റി ചെയർമാൻ കൂടിയായ ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ് ഉദ്ഘാടനംചെയ്തു.
ഡിജിറ്റൈസേഷൻ പൂർത്തിയാവുന്നതോടെ ഫയലിങ്, വിർച്വൽ ഹിയറിങ് എന്നിവ സുതാര്യമായും സമയബന്ധിതമായും പൂർത്തീകരിക്കാൻ കഴിയുമെന്നും പരമ്പരാഗത റെക്കോഡ് റൂമുകളിലെ കേസ് കെട്ടുകളിലെ പൊടിപടലങ്ങളിൽനിന്ന് ജീവനക്കാർക്ക് മോചനമാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ ജില്ലാ സെഷൻ ജഡ്‌ജ് അയൂബ് ഖാൻ, ഹൈക്കോടതി-ജില്ലാ ജഡ്ജ് ഇൻ-ചാർജ് മുരളി പുരുഷോത്തമൻ, രജിസ്ട്രാർ (കംപ്യൂട്ടറൈസേഷൻ) കം ഡയറക്ടർ (ഐടി) കെ.എ. ജോസഫ് രാജേഷ്, ബാർ അസോസിയേഷൻ പ്രസിഡന്റുമാരായ അഡ്വ. ടി.ജെ. സുന്ദർ റാം, അഡ്വ. പി.ഡി. സജി, അഡ്വ. എൻ.കെ. വർഗീസ്, കല്പറ്റ ബാർ അഡ്വ. ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് പി. സുനിൽ കുമാർ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.ബി. അനൂപ്, ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു.
ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാരും പരിപാടിയിൽ പങ്കെടുത്തു.
2026 ജനുവരിയോടെ പൂർണമായും കടലാസുരഹിത കോടതിയാക്കുകയാണ് ഡിജിറ്റൈസേഷനിലൂടെ ലക്ഷ്യമിടുന്നത്. പഴയരേഖകളുടെ ഡിജിറ്റൽവത്‌കരണം, സാക്ഷിമൊഴി രേഖപ്പെടുത്തൽ തുടങ്ങിയ കോടതിനടപടികളിൽ സമ്പൂർണ ഡിജിറ്റൈസേഷൻ ഉറപ്പാക്കും.
ഹൈക്കോടതിയുടെ നിർദേശാനുസരണം 2025 ജനുവരി ഒന്നുമുതൽ ജില്ലാ കേസ് മാനേജ്മെന്റ്റ് സിസ്റ്റം മുഖേനയാണ് കോടതികളിൽ കേസ് സ്വീകരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















