പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പതിനയ്യായിരത്തോളം കർഷകർ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി പെരിന്തൽമണ്ണ എഡിഎ ശനിയാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. കർഷകർ ശേഖരിക്കുന്ന നെല്ല് മില്ലുടമകൾക്ക് നൽകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ന്യായമായ വില നൽകുന്നതിനും ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് സമിതിയംഗം ഹംസ പാലൂർ ആവശ്യപ്പെട്ടു.
പെരിന്തൽമണ്ണ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷനായി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൻ്റെ 'മുന്നേറ്റം' 2020-25 വികസനരേഖ പെരിന്തൽമണ്ണ സബ് കളക്‌ടർ സാക്ഷി മോഹൻ പ്രകാശനംചെയ്‌തു. ഹംസ പാലൂർ ഏറ്റുവാങ്ങി. മഴ കാരണം നിർത്തിവെച്ച കുളത്തൂർ പുലാമന്തോൾ റോഡ് നവീകരണം ഉടനെ പുനരാരംഭിക്കുമെന്ന് പിഡബ്ല്യുഡി എഇ അറിയിച്ചു. പെരിന്തൽമണ്ണ താലൂക്കിന്റെ പരിധിയിലെ ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ പലയിടങ്ങളിലും സീബ്രാവരകൾ മാഞ്ഞു പോയതായും ഇത് എത്രയുംപെട്ടെന്ന് അധികാരികൾ പരിഹരിക്കണമെന്നും സമിതിയംഗങ്ങൾ ആവശ്യപ്പെട്ടു.
സ്കൂളുകളിലെ കലാകായിക മത്സരങ്ങൾ നടക്കുന്ന ദിവസം സ്കൂൾ അധികൃതർ പോലീസ്, എക്‌സൈസ് വിഭാഗങ്ങളെ അറിയിക്കണമെന്നും സ്കൂൾ പരിസരത്ത് പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. പഴങ്ങൾ അശാസ്ത്രീയമായി പഴുപ്പിക്കുന്നുവെന്ന പരാതിയിൽ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ, പട്ടിക്കാട്. മേലാറ്റൂർ എന്നീ മേഖലകളിൽ പരിശോധന നടത്തിയതായും എന്നാൽ ക്രമക്കേട് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കേടായ പഴങ്ങൾ സൂക്ഷിച്ച കടകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
യോഗത്തിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. അബ്ദുൽ കരീം, വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.എം. മുസ്‌തഫ, തഹസിൽദാർ എ. വേണുഗോപാലൻ, ഭൂരേഖ തഹസിൽദാർ സൗമ്യ ടി. ഭരതൻ, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ പി. മണികണ്ഠൻ, താലൂക്ക് വികസനസമിതി അംഗങ്ങളായ എൻ.പി. ഉണ്ണികൃഷ്‌ണൻ, കൃഷ്‌ണദാസ് ആൽപ്പാറ, എം.വി. വർഗീസ്, രാധാമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















