വള്ളംകുളം : മാറിയ സാഹചര്യത്തിൽ അടുത്ത തലമുറയെ മനസ്സിലാക്കുന്നതിന് രക്ഷാകർതൃ്യ ശാക്തീകരണം പദ്ധതിക്ക് പ്രസക്തിയുണ്ടെന്ന് മന്ത്രി വീണാ ജോർജ്.
നാഷണൽ ഹൈസ്‌കൂളിൽ സമ്പൂർണ പൊതുവിദ്യാലയ രക്ഷാകർതൃ ശാക്തീകരണം നടത്തിയ ആദ്യജില്ലയായി പത്തനംതിട്ടയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു. സ്വകാര്യത സൂക്ഷിച്ച് രക്ഷിതാക്കളും കുട്ടികളും നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് ഓൺലൈൻ പേരന്റിങ് ക്ലിനിക്കുകൾ ആരംഭിക്കും. വനിതാ ശിശുവികസന വകുപ്പ് 2022-23-ൽ സംസ്ഥാനത്ത് 152 പേരന്റിങ് ക്ലിനിക്കുകൾ ആരംഭിച്ചിരുന്നതായി മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിലെ നോഡൽ അധ്യാപകർക്കുള്ള കൈപ്പുസ്‌തകം പ്രകാശനം മന്ത്രി നിർവഹിച്ചു. പദ്ധതിയുടെ ലോഗോ തയ്യാറാക്കിയ വിദ്യാർഥിനി അനന്യ ബി. നായർക്ക് മന്ത്രി ഉപഹാരം നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അജയകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള, ബ്ലോക്കംഗം എൻ.എസ്. രാജീവ്, വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















