'അതിദാരിദ്ര്യമുക്ത കേരളം പിറന്നു';മുഖ്യമന്ത്രി പ്രഖ്യാപിച്ചു; തട്ടിപ്പെന്നാരോപിച്ച് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

'അതിദാരിദ്ര്യമുക്ത കേരളം പിറന്നു';മുഖ്യമന്ത്രി പ്രഖ്യാപിച്ചു; തട്ടിപ്പെന്നാരോപിച്ച് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
'അതിദാരിദ്ര്യമുക്ത കേരളം പിറന്നു';മുഖ്യമന്ത്രി പ്രഖ്യാപിച്ചു; തട്ടിപ്പെന്നാരോപിച്ച് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
Share  
2025 Nov 01, 11:16 AM
MANNAN
NUVO
NUVO

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി നിയമസഭയില്‍ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവിദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിലായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേര്‍ന്നിരിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. കേരളപ്പിറവി ദിനത്തില്‍ കേരളം കൈവരിച്ച ചരിത്ര നേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ ചരിത്രം വിലയിരുത്തുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പിന്നീട് കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.


കേരളത്തിലെ ജനങ്ങളോട് ഈ പ്രഖ്യാപനം നടത്തുന്ന വേളയില്‍ ഈ സഭയില്‍ ഇരിക്കാന്‍ കഴിയുന്നു എന്നത് മുഴുവന്‍ നിയമസഭാ അംഗങ്ങള്‍ക്കും അഭിമാനകരമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുപ്രഖ്യാപനവും നടത്തും. ചരിത്രപ്രധാനമായ ഒരു കാര്യമായതുകൊണ്ടാണ് നിയമസഭാ നടപടിക്രമത്തിലൂടെ ഇത് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്ന് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'നടപ്പാക്കാവുന്ന കാര്യങ്ങള്‍ എന്താണോ അതേ പറയാറുള്ളൂ. ഈ കേരളത്തിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരത്തിന്റെ അടിസ്ഥാനം എന്താണ് പറഞ്ഞത് അത് നടപ്പാക്കുമെന്നുള്ളതാണ്' പ്രതിപക്ഷ നേതാവിനുള്ള മറുപടി എന്ന് പറഞ്ഞുകൊണ്ട് തന്നെ മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.


2021-ലാണ് അതിദാരിദ്ര്യമുക്തയജ്ഞം സര്‍ക്കാര്‍ തുടങ്ങിയത്. സര്‍വേയിലൂടെ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളില്‍ 4445 പേര്‍ അഞ്ചുകൊല്ലത്തിനിടെ മരിച്ചു. അലഞ്ഞുതിരിഞ്ഞുനടന്ന 231 കുടുംബങ്ങളെ കണ്ടെത്താനോ സഹായിക്കാനോ ആയില്ല. ഒന്നിലേറെ തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയില്‍പ്പെട്ട 47 നാടോടികളെ ഒരിടത്തുമാത്രം നിലനിര്‍ത്തി. ഇവരുള്‍പ്പെട്ട 4723 കുടുംബങ്ങളെ പട്ടികയില്‍നിന്ന് താത്കാലികമായി ഒഴിവാക്കി.


ബാക്കിയുള്ള 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തരാക്കിയത്. ശനിയാഴ്ച വൈകീട്ട് നടക്കുന്ന പൊതുപ്രഖ്യാപനച്ചടങ്ങില്‍ നടന്മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരും മന്ത്രിമാരും പങ്കെടുക്കും.


ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സാമ്പത്തികവരവും കാലാകാലങ്ങളിലെ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുകയും ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അതിദാരിദ്ര്യം പിന്നെയും പിന്തുടര്‍ന്നവരെയാണ് ഇപ്പോള്‍ മോചിപ്പിക്കുന്നത്. ഇതോടെ, ഐക്യരാഷ്ട്രസഭയുടെ ഒന്നും രണ്ടും സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ (ദാരിദ്ര്യ നിര്‍മാര്‍ജനവും വിശപ്പില്‍നിന്നുള്ള മോചനവും) പൂര്‍ണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b
NUVO

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan