നീലേശ്വരം നഗരസഭയും പഞ്ചായത്തുകളുമൊക്കെ മാറ്റങ്ങൾക്ക് വിധേയമാവുകയാണെന്നും സൗകര്യങ്ങൾ വർധിച്ചുവരികയാണെന്നും അത് കേരളത്തിൻ്റെ മാറ്റമാണെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നിലേശ്വരത്തിന്റെ അത്യാധുനിക ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയകാലത്തെ കടമുറിസങ്കല്പങ്ങൾ ഒക്കെ മാറിയിട്ടുണ്ട്. പെറിയ ഐടി പാർക്കുകളടക്കം തുടങ്ങാവുന്നരീതിയിലാണ് നീലേശ്വരത്തെ ബസ്‌സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സിലെ ഒന്നും രണ്ടും മൂന്നും നിലകൾ ഹാളുകളായി ക്രമീകരിച്ചിരിക്കുന്നത്. ഐടിയുടെ സാധ്യതകൾ ഇന്ന് വളരെയധികമാണ്. ആളുകൾക്ക് നമ്മുടെ നാട്ടിൽതന്നെ ജോലിചെയ്യാനുള്ള സാഹചര്യം വേണം-അദ്ദേഹം പറഞ്ഞു.
എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എംപി, നീലേശ്വരം നഗരസഭാ അസി. എൻജിനിയർ പി.വി. വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻൻ്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത, മുൻ എംപി പി. കരുണാകരൻ, മുൻ എംഎൽഎ കെ.പി. സതീഷ് ചന്ദ്രൻ, ജില്ലാ ആസൂത്രണസമിതി അംഗം വി.വി. രമേശൻ, കെയുആർഡിഎഫ്‌സി മാനേജിങ് ഡയറക്‌ടർ എസ്. പ്രേംകുമാർ, നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. രവീന്ദ്രൻ, വി. ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി. ലത, പി. ഭാർഗവി, തുടങ്ങിയവർ സംസാരിച്ചു.
14 കോടി രൂപ ചെലവിൽ 40,000 ചതുരശ്ര അടി വിസ്‌തീർണത്തിൽ നാലുനിലകളായാണ് പുതിയ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചിട്ടുള്ളത്. ആദ്യ നിലകളിൽ ഏഴ് കടമുറികളുണ്ട്. ഒന്നും രണ്ടും മൂന്നും നിലകൾ ഹാളുകളായാണ് നിർമിച്ചിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















