നെയ്യാറ്റിൻകര : നഗരസഭാ പ്രദേശത്തെ ഏറ്റവും ഉയരംകൂടിയ മലഞ്ചാണിമലയുടെ മുകളിലായി നഗരസഭയുടെ ആദ്യ പൊതുശ്മശാനമായ 'ശാന്തി ഇടം' തുറന്നു. 2.66 കോടി രൂപ ചെലവിട്ട് നിർമിച്ച വാതകശ്‌മശാനം മന്ത്രി എം.ബി. രാജേഷ് നാടിനു സമർപ്പിച്ചു.
സംസ്ഥാനത്ത് പല വികസനപദ്ധതികളെയും മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നെന്നും ഇതുകാരണം കുറച്ചുവർഷം വികസനം മുടങ്ങിയതല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു,
കെ. ആൻസലൻ എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ സ്വാഗതം പറഞ്ഞു. നഗരസഭയ്ക്കു ലഭിച്ച ഐ.എസ്‌ഒ സർട്ടിഫിക്കറ്റ് മന്ത്രി എം.ബി. രാജേഷ് ചെയർമാൻ പി.കെ. രാജമോഹന കൈമാറി. കൂടുതൽ മാലിന്യം ശേഖരിച്ചുനൽകിയതിനുള്ള ക്ലീൻകേരള അച്ചീവ്മെന്റ് പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.
ജില്ലാപ്പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ്‌കുമാർ മുഖ്യാതിഥിയായി, നഗരസഭസ്ഥിരംസമിതി ചെയർമാന്മാരായ കെ.കെ. ഷിബു, എൻ.കെ. അനിതകുമാരി. ജെ. ജോസ് ഫ്രാങ്ക്ളിൻ, ആർ. അജിത, ഡോ. എം.എ. സാദത്ത്, ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എം. ഷിബുരാജ് കൃഷ്ണ, കൗൺസിലർ എസ്. വേണുഗോപാൽ എന്നിവരും സംസാരിച്ചു.
മലഞ്ചാണിമലയുടെ മുകളിൽ 5500 ചതുരശ്രയടി വിസ്‌തൃതിയിലാണ് ശാന്തി ഇടം വാതകശ്മശാനത്തിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. ശ്മശാനത്തിന്റെ ചുറ്റുമതിലിനും കവാടത്തിനുമായി 30 ലക്ഷം രൂപയുടെ നിർമാണത്തിന് ടെൻഡറായി. ഇതോടൊപ്പം എംഎൽഎ ഫണ്ടിൽ 50 ലക്ഷം രൂപ ചെലവിട്ട് ശാന്തി ഇടത്തിലേക്കുള്ള റോഡ് നവീകരിക്കാനും ടെൻഡറായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















