കൊച്ചി: ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ ഓൺലൈനിൽ ഇടുന്നതല്ല ഡിജിറ്റൈസേഷനെന്നും വഴിപാട് രശീതിമുതൽ നിർമാണക്കരാർവരെയുള്ള വിവരങ്ങൾ ഒറ്റക്ലിക്കിൽ ലഭിക്കുന്ന സമഗ്രസംവിധാനമാണ് വേണ്ടതെന്നും ഹൈക്കോടതി.
തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ടെക്‌നിക്കൽ കമ്മിറ്റി യോഗം ചേർന്ന് ഇത്തരം വിവരങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ കഴിയുന്ന സമഗ്ര സോഫ്റ്റ്വേർ വികസിപ്പിക്കുന്നതിലുള്ള തീരുമാനം ഒരുമാസത്തിനുള്ളിൽ അറിയിക്കണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
ദേവസ്വം ബോർഡിൻ്റെ ഡിജിറ്റൈസേഷന് ചുമതലപ്പെടുത്തിയ ഡോ. വിനോദ് ഭട്ടതിരിപ്പാടിനോട് കോടതി വിവരങ്ങൾ തിരക്കി. മുറുക്കാൻ കടയിൽപോലും കംപ്യൂട്ടർസംവിധാനം ഉള്ളപ്പോൾ ദേവസ്വം ബോർഡിന്റെ നിലയ്ക്കലെ പെട്രോൾ പമ്പിൽപോലും കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. നിലവിൽ എൻഐസിയുമായി ഉണ്ടാക്കിയ കരാർ പര്യാപ്തമല്ല.
പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യക്കാത്തതിനെതിരേ ദേവസ്വം ജീവനക്കാരൻ നൽകിയ പരാതിയെത്തുടർന്നാണ് വിഷയം കോടതിയിലെത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





















