പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരത്തെ അതിദാരിദ്ര്യമുക്ത നഗരമായി നഗരസഭാ അധ്യക്ഷൻ പി. ഷാജി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി നഗരസഭപരിധിയിലെ 106 അതിദാരിദ്ര്യകുടുംബങ്ങളെ കണ്ടെത്തിയിരുന്നു.
ഇവരിൽ ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനായി നഗരസഭപ്രത്യേക ഇടപെടലുകൾ ആരംഭിച്ചു. സംസ്ഥാനതല അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നവംബർ ഒന്നിന് നടക്കും.
അതിന് മുന്നോടിയായാണ് നഗരസഭാതലത്തിൽ പ്രഖ്യാപനം നടത്തിയത്. വീടില്ലാത്തവർക്ക് ഭവനസഹായം, തൊഴിൽരഹിതർക്ക് തൊഴിൽ, വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികൾക്ക് പഠനം പുനരാരംഭിക്കാനുള്ള പിന്തുണ, രോഗബാധിതർക്കു ചികിത്സാസഹായം തുടങ്ങിയ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി നഗരസഭാ അധ്യക്ഷൻ പി. ഷാജി പറഞ്ഞു.
പ്രഖ്യാപനച്ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ എ. നസീറ, സ്ഥിരംസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ. ഷാൻസി, കെ. ഉണ്ണിക്കൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ജെ.ആർ. ലാൽകുമാർ, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, സിഡിഎസ് ചെയർപേഴ്‌സൺ പി. സീനത്ത്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





















