തിരുവനന്തപുരം: പി.എംശ്രീയിലെ പിന്മാറ്റം മന്ത്രിസഭപരിഗണിക്കുന്നതിനുമുൻപ് ഇടതുമുന്നണിയിലെ കക്ഷിനേതാക്കളുടെ യോഗം ചേർന്ന് മുഖ്യമന്ത്രി, സിപിഎം-സിപിഐ ഉയേകക്ഷി ചർച്ചയിൽ പ്രശ്നപരിഹാരത്തിന് ധാരണയായെങ്കിലും മറ്റു കക്ഷിനേതാക്കളെക്കുടി മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുകയായിരുന്നു.
പിഎം ശ്രീയിൽനിന്നു പിന്മാറുന്നതായി കേന്ദ്രത്തിനു കത്തയക്കണമെന്ന സിപിഐയുടെ ആവശ്യം ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും സമ്മതിച്ചിരുന്നു. തുടർന്ന്, മന്ത്രിസഭായോഗത്തിനു തൊട്ടുമുൻപ് എല്ലാ ഘടകകക്ഷി നേതാക്കളെയും വിളിച്ചുചേർത്ത് മുഖ്യമന്ത്രി പിഎം ശ്രീയിൽനിന്നു പിന്മാറാൻ സ്വീകരിക്കുന്ന നടപടികൾ ധരിപ്പിച്ചു. ഈ യോഗത്തിൽ സിപിഐയുടെ മന്ത്രി കെ. രാജനും പങ്കെടുത്തു. ഇങ്ങനെ, മുന്നണിനേതാക്കളുമായി ധാരണയിലെത്തിയശേഷമാണ് വിഷയം മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചത്.
കേരളപ്പിറവിദിനത്തിലെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രഖ്യാപിക്കാനിരുന്ന തീരുമാനങ്ങളും മന്ത്രിസഭയിൽ മുൻകുട്ടി അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മുന്നണിയെ അവഗണിച്ചെന്ന ആക്ഷേപം വരാതിരിക്കാൻ ആ തീരുമാനങ്ങളും മന്ത്രിസഭയ്ക്കുമുൻപ് മുഖ്യമന്ത്രി ഘടകകക്ഷി നേതാക്കളോടു വിശദീകരിച്ചെന്നാണ് വിവരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















