നിലമ്പൂർ: ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വയനാട് ലോക്‌സഭാ എംപി പ്രിയങ്കാഗാന്ധി നിർവഹിച്ചു. സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ വെള്ളം ശുദ്ധീകരിക്കുന്നതിനാവശ്യമായ പുതിയ പ്ലാന്റിന്റെ ഉദ്ഘാടനം, ഡയാലിസിസ് കേന്ദ്രത്തിന് ലഭിച്ച നാലു മെഷീനുകളുടെ ഉദ്ഘാടനം, സിഎച്ച്സിക്ക് കീഴിലുള്ള എട്ട് പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും കുത്തിവെപ്പിന് പോകാൻ എംപി ഫണ്ടിൽ നിന്നനുവദിച്ച വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് എന്നിവയാണ് എംപി ബുധനാഴ്‌ച നിർവഹിച്ചത്.
നാലു പുതിയ ഡയാലിസിസ് മെഷീനുകളുടെ ഉദ്ഘാടനവും അവർ നിർവഹിച്ചു. സി.എച്ച്.സിക്ക് എംപി ഫണ്ടിൽ 14 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് പുതിയ വാഹനം വാങ്ങിയത്. നിലവിൽ 20 ഡയാലിസിസ് മെഷീനുകളാണ് ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൗജന്യ ഡയാലിസിസ് നൽകിവരുന്നത്. 132 പേർക്ക് നാലു ഷിഫ്റ്റുകളിലൂടെയാണ് ഡയാലിസിസ് ചെയ്യുന്നത്. 25 മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ രണ്ട് ഡയാലിസിസ് യൂണിറ്റുകൾ ചുങ്കത്തറയിൽ സജ്ജമാണ്. പുങ്കത്തറ സിഎച്ച്സിയിൽ നടന്ന പരിപാടിയിൽ പി.വി. അബ്‌ദുൾ വഹാബ് എംപി, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, നിലമ്പൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. പുഷ്പവല്ലി, ഉപാധ്യക്ഷ പാത്തുമ്മ ഇസ്‌മായിൽ, ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയ്, പുങ്കത്തറ പഞ്ചായത്ത് പ്രസിഡൻ്റ് വത്സമ്മ സെബാസ്റ്റ്യൻ, മെഡിക്കൽ ഓഫീസർ ഡോ. ബഹാവുദീൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എച്ച്.എംസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















