മാള: തൃശ്ശൂർ സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിന് മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിൽ വ്യാഴാഴ്‌ച തിരിതെളിയും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 20 വേദികളിലാണ് മത്സരങ്ങൾ, ഭക്ഷണം, അണിയറപ്രവർത്തനങ്ങൾ, ഗതാഗതക്രമീകരണം, സ്റ്റേജ് സജ്ജീകരണം തുടങ്ങിയ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയത്. കലാമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്‌കൂൾ ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അറിയിച്ചു.
ഇരിങ്ങാലക്കുട, പാലക്കുടി, കൊടുങ്ങല്ലൂർ, കയ്‌പമംഗലം, പുതുക്കാട്, നാട്ടിക നിയോജകമണ്ഡലങ്ങളിലെ 40 സ്‌കൂളുകളിൽനിന്നുള്ള 3000 വിദ്യാർഥികളാണ് മൂന്നുദിവസത്തെ കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കലാമത്സരത്തിനൊപ്പം ബഹിരാകാശം ഉൾപ്പെടെയുള്ള വിജ്ഞാനപ്രദമായ പ്രദർശനങ്ങൾ കലോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കലോത്സവം വ്യാഴാഴ്‌ച 9.30-ന് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. വി.ആർ. സുനിൽകുമാർ എംഎൽഎ. ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, പിഎസ്‌സി ബോർഡ് അംഗം സി.ബി. സ്വാമിനാഥൻ, മിസ് കേരള ഹർഷാ ശ്രീകാന്ത് എന്നിവർ പങ്കെടുക്കും.
ആദ്യദിവസം: ഭരതനാട്യം (സ്റ്റേജ്-2), സംഘഗാനം, ഓട്ടൻതുള്ളൽ, പാശ്ചാത്യസംഗീതം (സ്റ്റേജ്-3), ദഫ്‌മുട്ട്, കോൽക്കളി, ഒപ്പന (സ്റ്റേജ്-4), മിമിക്രി, മലയാളം ലളിതഗാനം (സ്റ്റേജ്-5), ലളിതഗാനം കാറ്റഗറി 1, മലയാളം കവിത (സ്റ്റേജ്-6), ഗിറ്റാർ, ഓടക്കുഴൽ, വയലിൻ (സ്റ്റേജ്-7), സംസ്കൃതം പദ്യംചൊല്ലൽ കാറ്റഗറി 2, 3, 4 (സ്റ്റേജ്-9), അറബിക്, ഹിന്ദി പദ്യംചൊല്ലൽ (സ്റ്റേജ്-10).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















