ഭർത്താവിന്റെ നിരന്തരസംശയം വിവാഹജീവിതം നരകതുല്യമാക്കും -ഹൈക്കോടതി

ഭർത്താവിന്റെ നിരന്തരസംശയം വിവാഹജീവിതം നരകതുല്യമാക്കും -ഹൈക്കോടതി
ഭർത്താവിന്റെ നിരന്തരസംശയം വിവാഹജീവിതം നരകതുല്യമാക്കും -ഹൈക്കോടതി
Share  
2025 Oct 29, 09:20 AM
MANNAN
mannan
chilps

കൊച്ചി: ഭർത്താവിൻ്റെ നിരന്തരമായ സംശയം വിവാഹജീവിതം നരകതുല്യമാക്കുമെന്നും വിവാഹമോചനത്തിന് അത് മതിയായ കാരണമാണെന്നും ഹൈക്കോടതി. സ്നേഹം, വിശ്വാസം, പരസ്‌പരധാരണ എന്നിവയിൽ അധിഷ്‌ഠിതമായ വിവാഹത്തിൻ്റെ അടിത്തറയെത്തന്നെ നിരന്തരമായ സംശയവും അവിശ്വാസവും വിഷലിപ്‌തമാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.


ഭർത്താവ് നിരന്തരം സംശയിക്കുകയും നിർബന്ധിച്ച് ജോലി രാജിവെപ്പിക്കുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നതിനാൽ വിവാഹമോചനം അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം അനുവദിച്ച ഉത്തരവിലാണ് നിരീക്ഷണം.


നഴ്സ‌് ആയിരുന്ന ഹർജിക്കാരി 2013-ലാണ് വിവാഹിതയായത്. ഉടനെ ജോലി രാജിവെപ്പിച്ചു. തുടർന്ന് വിദേശത്തേക്ക് കൊണ്ടുപോയി. മുറിയിൽ പൂട്ടിയിട്ടശേഷമായിരുന്നു ഭർത്താവ് ജോലിക്കുപോയിരുന്നത്. ആരേയും ഫോൺചെയ്യാൻ അനുവദിച്ചില്ല. ഗർഭിണിയായശേഷം യുവതിയെ ആക്രമിക്കുകയും മാതാപിതാക്കളെ അധിക്ഷേപിക്കുകയും ചെയ്തു.


ഇതെല്ലാം ചൂണ്ടിക്കാട്ടി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും തെളിവില്ലെന്നതിനാൽ വിവാഹമോചനം അനുവദിച്ചില്ല. യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് ഇതിനു പിന്നിലെന്നുള്ള ഭർത്താവിൻ്റെ വാദം ഹൈക്കോടതി തള്ളി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan