നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പ്

നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പ്
നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പ്
Share  
2025 Oct 29, 09:14 AM
MANNAN
mannan
chilps

പുത്തൂർ പൂത്തുരെന്ന മലയോരഗ്രാമത്തിൻ്റെ മുഴുവൻ റോഡുകളിലൂടെയും ജനം സുവോളജിക്കൽ പാർക്കിലേക്ക് ഒഴുകിയെത്തുകയായിരുന്നു. നാലുപതിറ്റാണ്ടായി കാത്തിരുന്ന സ്വപ്‌നപദ്ധതി യാഥാർഥ്യമായി മാറുന്ന ചടങ്ങിന് സാക്ഷ്യംവഹിക്കാൻ നാട്ടിടവഴികളും കവിഞ്ഞ് ജനം പ്രവഹിച്ചു.


പാർക്കിന്റെ ഉദ്ഘാടനച്ചടങ്ങിന് ഒരു മണിക്കൂർ മുൻപേ തന്നെ സദസ്സ് നിറഞ്ഞു. ഒന്നര കിലോമീറ്റർ അകലെ വാഹനങ്ങൾ നിർത്തി ആളുകൾ നടന്നാണ് എത്തിയത്. ഉദ്ഘാടകനായ മുഖ്യമന്ത്രി ഒരു മണിക്കൂർ വൈകിയാണ് എത്തിയത്. എങ്കിലും കാത്തിരിപ്പ് ഒഴിവാക്കാൻ വേദിക്കു താഴെ നാടൻപാട്ടുകളുടെയും കലാരൂപങ്ങളുടെയും മുടിയേറ്റ്, കരകാട്ടം എന്നിവയുടെയും അവതരണം ഉണ്ടായിരുന്നു. മനസ്സ് തുടികൊട്ടുന്ന ദിവസമായി ഈ സുദിനം മാറിയെന്ന് ചടങ്ങിൽ സ്വാഗതമാശംസിച്ച മന്ത്രി കെ. രാജൻ പറഞ്ഞു. ഒരിക്കൽ നവകേരളസദസ്സിന് വേദിയായി പാർക്ക് തിരഞ്ഞെടുത്തെങ്കിലും പിന്നീട് എതിർപ്പുമൂലം ആ ശ്രമം നടന്നില്ല. എങ്കിലും നവകേരളസദസ്സിൽ അനുവദിച്ച ഏഴു കോടി രൂപ ചെലവഴിച്ചാണ് പാർക്കിനു മുന്നിലൂടെ കടന്നുപോകുന്ന തോണിപ്പാറ റോഡിന്റെ നവീകരണം നടക്കുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു.


മന്ത്രി രാജന്റെ ഇടപെടൽ വനംവകുപ്പിനും സർക്കാരിനും വലിയ പിന്തുണയും അഭിമാനവുമാണ് നേടിക്കൊടുത്തതെന്ന് അധ്യക്ഷൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.


ലോക ടൂറിസംകേന്ദ്രമായി മാറും- മന്ത്രി


തൃശ്ശൂർ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് ലോകമാകെയുള്ള സഞ്ചാരികൾ എത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കിഫ്ബിയിൽനിന്ന് 331 കോടി നൽകിയാണ് സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാക്കിയത്.


പാർക്കിന്റെ ലോകനിലവാരം നിലനിർത്തണം. ഇതിനാവശ്യമായ സാന്‌പത്തികം മാനേജ്മെന്റ് കണ്ടെത്തണം. സുവോളജിക്കൽ പാർക്ക് ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുത്തൂർ സുവോളജിക്കൽ പാർക്ക് ലോക ടൂറിസംകേന്ദ്രമായി മാറും. ലക്ഷക്കണക്കിന് സഞ്ചാരികൾ വരും. ഇവർക്കാവശ്യമായ താമസസൗകര്യം ഉൾപ്പെടെ പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഇതൊരു സാധാരണ സുവോളജിക്കൽ പാർക്കല്ലെന്നും പ്രകൃതി പഠനശാലയാണെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. മുൻ മന്ത്രിമാരായ കെ.രാജു, കെ.പി. രാജേന്ദ്രൻ, വി.എസ്. സുനിൽകുമാർ, കെ. രാധാകൃഷ്‌ണൻ, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്തു പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, എംഎൽഎമാരായ മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ, വി.ആർ. സുനിൽകുമാർ, കെ.കെ. രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, പി. ബാലചന്ദ്രൻ, എം.കെ. അക്ബർ, യു.ആർ. പ്രദീപ്, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി, ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ഫുട്‌ബോൾ താരങ്ങളായ ഒ എ.എം. വിജയൻ, ജോ പോൾ അഞ്ചേരി തുടങ്ങി നിരവധിപേർ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan