വികസന സ്വപ്‌നങ്ങളും ആശയങ്ങളും പങ്കുവെച്ച് കുട്ടികളുടെ സഭ

വികസന സ്വപ്‌നങ്ങളും ആശയങ്ങളും പങ്കുവെച്ച് കുട്ടികളുടെ സഭ
വികസന സ്വപ്‌നങ്ങളും ആശയങ്ങളും പങ്കുവെച്ച് കുട്ടികളുടെ സഭ
Share  
2025 Oct 28, 09:05 AM
MANNAN
mannan

കങ്ങഴ : കാഞ്ഞിരപ്പള്ളിയുടെ വികസന സ്വപ്‌നങ്ങൾ പങ്കുവെച്ച് കങ്ങഴ

ജിഐടിയിൽ കുട്ടികളുടെ സഭ. ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു‌. കങ്ങഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. റംലാബീഗം അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ 45 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്. ഭാവിയിൽ നടത്തേണ്ട വികസനത്തെക്കുറിച്ചും നിലവിലെ പ്രശ്‌നങ്ങളെപ്പറ്റിയും വിദ്യാർഥികൾ ചീഫ് വിപ്പ് എൻ. ജയരാജ്, വിവിധവകുപ്പ് അധിക്യതർ എന്നിവരുമായി ചർച്ച നടത്തി.


ചർച്ചകളും മറുപടിയും


മണ്ഡലത്തിൽ മെച്ചപ്പെട്ട ഗതാഗതസംവിധാനം വേണം. ഒപ്പം കൃത്യമായ പദ്ധതി നടപ്പാക്കണം.


-ശ്രീദത്ത് എസ്.ശർമ്മ (കറുകച്ചാൽ എൻഎസ്എസ് എച്ച്എസ്എസ്)


എൻ. ജയരാജ് : മണ്ഡലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പദ്ധതി പൊതുമരാമത്തുവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കറുകച്ചാൽ ബൈപ്പാസിനായി നാലുകോടി രൂപ അനുവദിച്ച് ടെൻഡറും ചെയ്തു. ഉചിതമായതെല്ലാം ചെയ്യും.


മണിമലയാർ, ചിറ്റാർപുഴ അടക്കമുള്ള പുഴകളെ സംരക്ഷിക്കണം, അടിഞ്ഞുകൂടിയ മണ്ണ് ഉപയോഗിച്ച് ലോങ്‌ജംപ് പിറ്റ് പോലെയുള്ള സൗകര്യങ്ങൾ ഒരുക്കണം.


-ദേവിക മനു (സെയ്ൻ്റ് എഫ്രൈയിംസ് ഹൈസ്ക്‌കൂൾ, ചിറക്കടവ്)


എൻ. ജയരാജ് : പിറ്റ് നിർമാണത്തിനാവശ്യമായ കാര്യങ്ങൾ ചെയ്യും. ഒപ്പം പുഴകളുടെ സംരക്ഷണത്തിന് വിദ്യാർഥികളെ ചേർത്ത് സ്‌റ്റുഡൻ്റ്സ് ആർമി രൂപവത്കരിക്കാനും ആലോചനയുണ്ട്.


കലാ-കായിക മേഖലകളിൽ വികസനം വേണം. പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മൈതാനങ്ങളുടെ നിലവാരം ഉയർത്തണം.


-എയ്ഞ്ചൽ റോസ് അഭിലാഷ് (സെയ്‌ൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്എസ്എസ്, നെടുംകുന്നം)


എൻ. ജയരാജ് : കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളിൽ കളിക്കളം

നിർമിക്കാൻ അനുമതിയുണ്ട്. ചിറക്കടവിൽ ടർഫ് നിർമാണം പുരോഗമിക്കുകയാണ്. എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമിക്കും. 30 കോടി രൂപ മുടക്കി കലാ-സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമാണം തുടങ്ങും.


സമാപനചടങ്ങിൽ പാർലമെൻ്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ യു.സി. ബിവീഷ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി സാജു വർഗീസ്, ഡിഇഒ റോഷ്‌ന അലിക്കുഞ്ഞ്, തോമസ് വെട്ടുവേലിൽ, സിറിൽ തോമസ്, പി.ടി. അനൂപ്, ശ്രിജിഷാ കിരൺ, വി.എം. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan