ആലപ്പുഴ: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വയലാർ രാമവർമയുടെ ആദ്യ സമഗ്ര ജീവചരിത്രം വയലാർ രാമവർമ: ഒരു കാവ്യജീവിതം' പ്രകാശനം ചെയ്തു. വയലാർ രാഘവപ്പറമ്പ് സ്‌മൃതിമണ്ഡപത്തിൽ വയലാർ രാമവർമയുടെ ഭാര്യ ഭാരതി തമ്പുരാട്ടിക്കും മകൻ വയലാർ ശരച്ചന്ദ്രവർമയ്ക്കും പുസ്‌തകം കൈമാറി എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്‌ണൻ പ്രകാശനം നിർവഹിച്ചു. രാജീവ് പുലിയൂരാണ് പുസ്തകം രചിച്ചത്.
മലയാളത്തിലെ ഇതര ജീവചരിത്ര കൃതികളിൽനിന്നു വേറിട്ടുനിൽക്കുന്നതാണ് ഈ പുസ്‌തകമെന്നും ഓരോ ഏടിലും കവിയുടെയും കാലത്തിന്റെയും ചോര പുരണ്ടിരിക്കുന്നുണ്ടെന്നും ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു. 'ഓരോ മലയാളിയും വായിച്ചിരിക്കേണ്ട, സൂക്ഷിച്ചുവെക്കേണ്ട പുസ്‌തകമാണിത്. രക്തസാക്ഷികൾ സ്വന്തംചങ്കിലെ ചോരകൊണ്ട് നിറംപകർന്ന കാലത്ത് രാഘവപ്പറമ്പിൽ ഒരു തമ്പുരാൻ കുട്ടിയായി ജനിച്ച രാമവർമ, പോരാട്ടത്തിന്റെ അഗ്നിനിലങ്ങളിലേക്ക് ഓടിയിറങ്ങിയ ചരിത്രരേഖ കൂടിയാണ് ഈ പുസ്‌തകം'-അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















