തീർഥാടകർക്ക് ഇനിമുതൽപൂർണതോതിൽ കുടിവെള്ളവിതരണം

തീർഥാടകർക്ക് ഇനിമുതൽപൂർണതോതിൽ കുടിവെള്ളവിതരണം
തീർഥാടകർക്ക് ഇനിമുതൽപൂർണതോതിൽ കുടിവെള്ളവിതരണം
Share  
2025 Oct 28, 06:47 AM
MANNAN
mannan
chilps

ശബരിമല വികസനത്തിലെ നാഴികക്കല്ലെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ


നിലയ്ക്കൽ ശബരിമല വികസനത്തിലെ നാഴികക്കല്ലാണ് സീതത്തോട്-നിലയ്ക്കൽ കുടിവെള്ളപദ്ധതിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പദ്ധതിയുടെ ഉദ്ഘാടനം നിലയ്ക്കൽ ദേവസ്വം ബോർഡ് നടപ്പന്തലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ശബരിമല നടതുറക്കുന്ന സമയത്ത് സീതത്തോട്, പമ്പ, പെരുനാട് ശുദ്ധീകരണ ശാലകളിൽനിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് തീർഥാടകർക്കായി ടാങ്കറിൽ കുടിവെള്ളം എത്തിച്ചിരുന്നത്. നിലയ്ക്കൽ ബേസ് ക്യാമ്പിലെ ജലസംഭരണികളിൽ പൈപ്പ്ലൈൻ വഴി വെള്ളം എത്തുന്നതോടെ ജലവിതരണത്തിനായി ചെലവാക്കി വരുന്ന ഭീമമായ തുക കുറയ്ക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷതവഹിച്ചു. ജല അതോറിറ്റി തിരുവല്ല പിഎച്ച് സർക്കിൾ സൂപ്രണ്ടിങ് എൻജിനിയർ ആർ.വി. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മോഹൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത്, പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീകല, വാർഡ് അംഗങ്ങളായ മഞ്ജു പ്രമോദ്, സി.എസ്.സുകുമാരൻ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജല അതോറിറ്റി അടൂർ പ്രോജക്‌ട് ഡിവിഷൻ എക്സ‌ിക്യൂട്ടീവ് എൻജിനിയർ പി.ആർ.വിപിൻ ചന്ദ്രൻ, കെ. മനോജ്‌കുമാർ, വി. അനു തുടങ്ങിയവർ പ്രസംഗിച്ചു.


84.38 കോടിയുടെ പദ്ധതി, ഗ്രാമങ്ങൾക്കും ആശ്വാസം


ശബരിമല നിലയ്ക്കൽ ബേസ് ക്യാമ്പിനും സീതത്തോട് ഗ്രാമപ്പഞ്ചായത്തിനും പെരുനാട് ഗ്രാമപ്പഞ്ചായത്തിലെ പ്ലാപ്പള്ളി ളാഹ പ്രദേശങ്ങൾക്കും ആവശ്യമായ കുടിവെള്ളവിതരണം ഉറപ്പാക്കുന്ന നബാർഡ് സഹായത്തോടെയുള്ള പദ്ധതി. 120 കോടി രൂപയുടെ ഭരണാനുമതിയിൽ, 84.38 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. കുടിവെള്ളക്ഷാമം അനുഭവിച്ചിരുന്ന സീതത്തോട്, പെരുനാട് പഞ്ചായത്തുകൾക്കും കുടിവെള്ളത്തിനായി കാട്ടരുവികളെമാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന അട്ടത്തോട്, ളാഹ പ്രദേശവാസികൾക്കും സ്ഥിരമായ ജലവിതരണം ഉറപ്പാക്കാൻ പദ്ധതിയിലൂടെ കഴിയും.


13 ദശലക്ഷം ലിറ്റർ പ്രതിദിനശേഷിയുള്ള ആധുനിക ജലശുദ്ധീകരണശാല, ഒൻപത് മീറ്റർ വ്യാസമുള്ള കിണർ, 20 ലക്ഷം ലിറ്റർ ശേഷിയുള്ള മൂന്ന് ഉന്നതതല ജലസംഭരണി, 22.5 കിലോമീറ്റർ നീളമുള്ള പമ്പിങ് ലൈൻ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ


നിലയ്ക്കൽ ബേസ് ക്യാമ്പിലെ ബിഎസ്എൻഎൽ ടവർ, ഗോശാല എന്നിവയ്ക്ക് സമീപമുള്ള ജലസംഭരണികളുടെ നിർമാണവും പൂർത്തിയായി. പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 20 ലക്ഷം ലിറ്റർ ജലസംഭരണിയുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan