കല്പറ്റ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്ക് പുൽപ്പാറയിൽ സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലെ വൈദ്യുതിവിതരണം അത്യാധുനിക സംവിധാനത്തോടെ. വൈദ്യുതത്തൂണുകൾക്കും വിതരണലൈനിനും പകരമായി ഭൂഗർഭ വൈദ്യുത വിതരണ ശൃംഖലയാണുള്ളത്. ടൗൺഷിപ്പിലെ വീട്, വഴി, വൈദ്യുതി തുടങ്ങിയ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
റോഡ് നിർമാണത്തിനൊപ്പം ഭൂഗർഭ വൈദ്യുതി വിതരണത്തിനുള്ള കേബിൾ വലിക്കുന്നതിനുള്ള കുഴികളെടുക്കുന്ന പ്രവൃത്തി നടക്കുന്നു. ടൗൺഷിപ്പിനുള്ളിൽ നിർമിക്കുന്ന 110 കെവി സബ്‌സ്റ്റേഷനിൽനിന്ന് 11 കെവി ലൈൻ ഭൂഗർഭവിതരണ ശൃംഖലയിലേക്ക് എത്തിച്ചാണ് വീട്, പൊതുകെട്ടിടങ്ങൾ, തെരുവുവിളക്ക് തുടങ്ങിയവയിലേക്കെല്ലാം വൈദ്യുതി എത്തിക്കുക. കുടിവെള്ള വിതരണവും കേബിൾ ഡപ്‌തുകളിലൂടെയാണ് നടത്തുക. റോഡിന് ഒരുവശത്ത് കേബിൾ ഡപ്ത്തും മറുവശത്ത് ഡ്രൈയിനേജും സജജീകരിക്കും. ടൗൺഷിപ്പിനുള്ളിൽ 11.72 കിലോമീറ്ററാണ് റോഡ്.
അഞ്ചുസോണുകളിലായി 410 വീടാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. ഒന്നാം സോണിന്റെ അവസാന ഭാഗത്തുനിന്ന് തുടങ്ങുന്ന ടൗൺഷിപ്പിലെ മൂന്നാം കവാടത്തിലൂടെയുള്ള റോഡിൽ കുഴിയെടുത്ത് തുടങ്ങി. 1.20 മീറ്റർ ആഴത്തിലാണ് വൈദ്യുതി, കുടിവെള്ള വിതരണത്തിനായുള്ള കുഴിയെടുക്കുന്നത്. എന്നാൽ ഭൂപ്രകൃതിക്ക് അനുസരിച്ച് വ്യത്യസ്‌ത അളവിലാണ് ഡ്രെയിനേജിനുള്ള കുഴി.
മഴയിലും പ്രവൃത്തി മുടങ്ങിയില്ല
പ്രതികൂല കാലാവസ്ഥയെ മറികടന്ന് ടൗൺഷിപ്പ് പ്രവൃത്തി പുരോഗമിക്കുകയാണ്. മാതൃകാ വീട് ഉൾപ്പെടെ 10 വീട് ഇതുവരെ വാർത്തു. 331 വീടിന് നിലമൊരുക്കി. 231 വീടിന് അടിത്തറയായി. 30 വീടിന് പില്ലർ ഉയർന്നു.അത്യാധുനിക വൈദ്യുതീകരണം ലക്ഷ്യം
സോളാറും ഉറപ്പാക്കും
സബ്സ്റ്റേഷനിലൂടെയുള്ള വൈദ്യുതിക്ക് പുറമെ ടൗൺഷിപ്പിലെ എല്ലാ വീടുകളിലും പൊതുകെട്ടിടങ്ങളിലും സോളാർ പാനലും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. വീടൊന്നിൽ രണ്ടു കിലോവാട്ടിൻ്റെ സോളാർ പാനലാണ് സ്ഥാപിക്കുക. ഉപയോഗശേഷമുള്ള വൈദ്യുതി കെഎസ്ഇബിക്ക് നൽകി ഗുണഭോക്താക്കൾക്ക് ഇതിലൂടെ വരുമാനം നേടാനുമാകും. ടൗൺഷിപ്പിൽ കെഎസ്ഇബി നിർമിക്കുന്ന 110 കെവി സബ്സ്റ്റേഷനുള്ള ഭൂമി മുൻപ് കൈമാറിയിരുന്നു. 2.34 ഏക്കറാണ് കൈമാറിയത്. ഒന്നാമത്തെ സോണിൽ പ്രവേശനകവാടത്തോട് ചേർന്നാണ് സബ് സ്റ്റേഷൻ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















